Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികളുടെയും തമിഴരുടെയും ഉറക്കം കെടുത്തിയ ഓഖിയുടെ ശക്തി കുറഞ്ഞു; കാറ്റിന്റെ ഗതി മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തേക്ക്; മത്സ്യത്താഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം; കേരളത്തിൽ തിങ്കളാഴ്ച ബോട്ടുകളിൽ മടങ്ങിയെത്തിയത് 32 മത്സ്യത്തൊഴിലാളികൾ; ഇതരസംസ്ഥാനങ്ങളിൽ എത്തിച്ചേർന്നവരെ തിരിച്ചെത്തിക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി

മലയാളികളുടെയും തമിഴരുടെയും ഉറക്കം കെടുത്തിയ ഓഖിയുടെ ശക്തി കുറഞ്ഞു; കാറ്റിന്റെ ഗതി മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തേക്ക്; മത്സ്യത്താഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം; കേരളത്തിൽ തിങ്കളാഴ്ച ബോട്ടുകളിൽ മടങ്ങിയെത്തിയത് 32 മത്സ്യത്തൊഴിലാളികൾ; ഇതരസംസ്ഥാനങ്ങളിൽ എത്തിച്ചേർന്നവരെ തിരിച്ചെത്തിക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെയും, തമിഴ്‌നാട്ടിലെയും, ലക്ഷദ്വീപിലെയും ജനങ്ങളുടെ ഉറക്കം കെടുത്തിയ ഓഖി ചുഴലിക്കാറ്റിന്റെശക്തി കുറഞ്ഞു.ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ കാറ്റ് നാളെ രാത്രിയോടെ ദുർബലമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മഹാരാഷ്ട-ഗുജറാത്ത് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കാറ്റ്. ഇതോടെ തീരത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഇന്ന് മൂന്ന് ബോട്ടുകളിലായി 32 മത്സ്യത്തൊഴിലാളികളാണ് കരയ്ക്കെത്തിയത്. ലക്ഷദ്വീപിലെ ബിത്ര ദ്വീപിലാണ് ഇവർ എത്തിയത്. അതേസമയം ആലപ്പുഴ തീരത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് ഇതരസംസ്ഥാനങ്ങളിലെത്തിച്ചേർന്ന മലയാളികൾക്ക് താൽക്കാലികാശ്വാസമായി 2500 രൂപ നൽകാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇവരെ തിരിച്ച് കേരളത്തിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി. കൂടാതെ മഹാരാഷ്ട്രയിലെ ദേവ്ഗഢിൽ എത്തിച്ചേർന്ന 58 പേർ ബുധനാഴ്ച പുറപ്പെടും. ഗോവയിലുള്ള എട്ട് പേരിൽ ഏഴുപേർ പുറപ്പെട്ടു. രത്നഗിരിയിൽ 33 പേരും വരാവലിൽ ഒരാളും ഉണ്ട്. ഇവരെയും ഉടൻ തിരിച്ചെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP