Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് ആദ്യത്തെ പ്രതിദിന ട്രെയിൻ; കൊച്ചുവേളി- ബംഗളുരു ട്രെയിൻ മൈസൂരുവിലേക്ക് നീട്ടിയതോടെ ബസിനെ മാത്രം ആശ്രയിച്ച് കൊണ്ടിരുന്ന അവസ്ഥയ്ക്ക് മാറ്റം

തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് ആദ്യത്തെ പ്രതിദിന ട്രെയിൻ; കൊച്ചുവേളി- ബംഗളുരു ട്രെയിൻ മൈസൂരുവിലേക്ക് നീട്ടിയതോടെ ബസിനെ മാത്രം ആശ്രയിച്ച് കൊണ്ടിരുന്ന അവസ്ഥയ്ക്ക് മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് ആദ്യത്തെ പ്രതിദിന ട്രെയിൻ. കൊച്ചുവേളി- മൈസൂരു ട്രെയിൻ 26ന് ഓടിത്തുടങ്ങും. നിലവിലുള്ള കൊച്ചുവേളി- ബംഗളുരു ട്രെയിൻ 139 കിലോമീറ്റർ അകലെയുള്ള മൈസൂരുവിലേക്ക് നീട്ടിയതോടെയാണ് ഇത് സാദ്ധ്യമായത്. കേരളത്തിൽ നിന്ന് മൈസൂരിലേക്ക് പോകാനായി സാധാരണ ബസിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. അല്ലെങ്കിൽ ബംഗളൂരുവിൽ ട്രെയിനിറങ്ങി പാസഞ്ചർ ട്രെയിനിനെ ആശ്രയിക്കണം. എന്നാൽ ഇനി മുതൽ ഉല്ലാസ യാത്രക്കാരുൾപ്പെടെയുള്ളവർക്ക് ട്രെയിനിനെ ആശ്രയിക്കാം. ഈ അവസ്ഥയ്ക്കാണ് 26 മുതൽ മാറ്റം വരാൻ പോകുന്നത്.

കൊച്ചുവേളി-ബംഗളൂരു പ്രതിദിന ട്രെയിനിന്റെ സമയക്രമം മാറ്റാതെയാണ് ട്രെയിൻ മൈസൂരുവിലേക്കു നീട്ടുന്നത്. വൈകിട്ട് 4.45ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 8.35നു ബംഗളൂരുവിലും 11.20നു മൈസൂരുവിലും എത്തും. 12.50നു മൈസൂരുവിൽ നിന്നും പുറപ്പെടും. 4.35നു ബംഗളൂരുവിലെത്തും. പിറ്റേന്നു രാവിലെ 9.35ന് കൊച്ചുവേളിയിലുമെത്തും. ബംഗളൂരുവിനും മൈസൂരുവിനുമിടയിൽ മാണ്ഡ്യയിൽ സ്റ്റോപ്പുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP