Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു വയസ്സുകാരൻ ഡാനിക്ക് ദയാ വധം വേണ്ട; മകന്റെ ചികിത്സയ്ക്കുള്ള എല്ലാ വഴിയും അടഞ്ഞപ്പോൾ ദയാവധം ആവശ്യപ്പെട്ട മാതാപിതാക്കൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ കണ്ണു തുറന്നു: ഡാനി സ്റ്റെനോയെ നാളെ മുതൽ എയിംസിൽ ചികിത്സിക്കും

അഞ്ചു വയസ്സുകാരൻ ഡാനിക്ക് ദയാ വധം വേണ്ട; മകന്റെ ചികിത്സയ്ക്കുള്ള എല്ലാ വഴിയും അടഞ്ഞപ്പോൾ ദയാവധം ആവശ്യപ്പെട്ട മാതാപിതാക്കൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ കണ്ണു തുറന്നു: ഡാനി സ്റ്റെനോയെ നാളെ മുതൽ എയിംസിൽ ചികിത്സിക്കും

തൃശൂർ: അഞ്ചു വയസ്സുകാരനായ മകന് ദയാവധം ആവശ്യപ്പെട്ട അച്ഛനമ്മമാരുടെ ഹർജി കേന്ദ്രസർക്കാർ തള്ളി. പ്രസവ ചികിത്സയിലെ പിഴവു മൂലം ശരീരത്തിൽ ജീവന്റെ തുടിപ്പു മാത്രം ശേഷിക്കുന്ന ഡാനി സ്റ്റെനോയുടെ ദയാവധം എന്ന ആവശ്യമാണ് കേന്ദ്ര സർക്കാർ നിരാകരിച്ചത്. തൃശൂർ നിവാസികളും കന്യാകുമാരി സ്വദേശികളുമായ ഡെന്നീസിന്റെയും മേരിയുടെയും മകനാണ് അഞ്ചു വയസ്സുകാരൻ ഡാനി.

ഡാനി സ്റ്റെനോയ്ക്ക് ദയാവധമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇവർ കേന്ദ്രആരോഗ്യമന്ത്രിയത്തിന്റെ ഓഫീസിലെത്തിയത്. പ്രശ്നത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടതോടെ കുട്ടിക്കു വിദഗ്ധചികിത്സയ്ക്കു വഴിതെളിഞ്ഞു. ഡാനി സ്റ്റെനോയുടെ ദുരവസ്ഥയറിഞ്ഞ് ബിജെപി. സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്രആരോഗ്യമന്ത്രാലയത്തെ സമീപിച്ചതോടെയാണു കേന്ദ്രസർക്കാർ ഇടപെട്ടത്.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) അഡ്‌മിനിസ്ട്രേറ്റീവ് ഡയറക്ടർ ഇന്നലെ കേരളാഹൗസിലെത്തി കുട്ടിയെ പരിശോധിച്ചു. നാളെ കുട്ടിയെ എയിംസിൽ എത്തിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് അധികൃതർ.ഡെന്നീസും കുടുംബവും 15 വർഷമായി തൃശൂരിലെ ഒല്ലൂരിലാണു താമസം. ഡാനിക്കു ജന്മനാ കാഴ്ചയും സംസാരശേഷിയുമില്ല.

നടക്കാനോ നിവർന്നിരിക്കാനോ കഴിയില്ല. ശബ്ദങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥനായി പേടിച്ചു കരയും. പ്രസവചികിത്സയിലെ പിഴവാണ് ഇതിനു കാരണമെന്നു ഡെന്നീസ് പറയുന്നു. നിർമ്മാണത്തൊഴിലാളിയായ ഡെന്നീസിന് ഒന്നരവയസുള്ള ഒരു പെൺകുട്ടികൂടിയുണ്ട്. മകന്റെ ചികിത്സയ്ക്ക് എല്ലാവഴിയും അടഞ്ഞപ്പോഴാണ് കേന്ദ്രസർക്കാരിനു മുന്നിൽ നീതി തേടിയെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP