Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 'വഴികാട്ടി'; വിലപ്പെട്ട സമയത്തിന്റേയും സമ്പാദ്യത്തിന്റേയും വലിയ ഭാഗം നാടിന്റെ നന്മക്കായി ചെലവാക്കുന്നു; നന്മ ചെയ്യാൻ മമ്മൂട്ടി മാതൃകയാണെന്നും ദയാബായി

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 'വഴികാട്ടി'; വിലപ്പെട്ട സമയത്തിന്റേയും സമ്പാദ്യത്തിന്റേയും വലിയ ഭാഗം നാടിന്റെ നന്മക്കായി ചെലവാക്കുന്നു; നന്മ ചെയ്യാൻ മമ്മൂട്ടി മാതൃകയാണെന്നും ദയാബായി

കോട്ടയം: സമൂഹത്തിനു നന്മ ചെയ്യുന്നതിലും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിലും നടൻ മമ്മൂട്ടി തികഞ്ഞ മാതൃകയാണന്ന് പ്രശസ്ത മനുഷ്യാവകാശ സാമൂഹിക പ്രവർത്തക ദയാബായി. മമ്മൂട്ടി രക്ഷാധികാരിയായ 'കെയർ ആൻഡ് ഷെയർ' ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടപ്പാകുന്ന 'വഴികാട്ടി' പദ്ധതിയുടെ മധ്യകേരളത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാളകെട്ടി അച്ചാമ്മ മെമോറിയൽ സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ദയാബായി.

ദൈവം നൽകിയിരിക്കുന്ന കഴിവുകൾ ഓരോരുത്തർക്കും വിഭിന്നമാണന്നും അത് സമൂഹ നന്മക്കായി എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണു വിജയമെന്നും അവർ പറഞ്ഞു. മമ്മൂട്ടി തന്റെ വിലപ്പെട്ട സമയത്തിന്റെയും സമ്പാദ്യത്തിന്റെയും സ്വാധീനത്തിന്റെയും വലിയ ഭാഗം നാടിന്റെ നന്മക്കായി ചെലവാക്കുന്നു എന്നു കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ദയാബായി പറഞ്ഞു. കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകവും ദയാബായി ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്തെയും ലക്ഷദ്വീപിലെയും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സ്‌കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുന്ന പദ്ധതിയാണ് വഴികാട്ടി. പദ്ധതി പ്രകാരം കുട്ടികളിൽ ലഹരിക്കെതിരേ ബോധവത്കരണം, സ്റ്റിക്കർ കാമ്പെയിനുകൾ, പാഠ്യേതര മത്സരങ്ങൾ തുടങ്ങി ഒരുപിടി പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 201617 അധ്യയന വർഷത്തെ പദ്ധതികൾക്കാണ് ഇവിടെ തുടക്കം കുറിച്ചത്.സ്‌കൂൾ മാനേജർ ഫാ. ജോസ് തറപ്പേൽ അധ്യക്ഷത വഹിച്ചു.ശാന്തിഗിരി ആശ്രമത്തിലെ ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാനതപസ്വി, ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, റോബർട്ട് കുര്യാക്കോസ്, ആൻസമ്മ തോമസ്, സെബാസ്റ്റ്യൻ വെള്ളാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP