Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാരേജ് എന്ന് ദയാബായി ഉദ്ദേശിച്ചത് ബസ് സ്റ്റാൻഡിനെ; ഒറ്റ സ്‌റ്റോപ്പിന്റെ പേരിൽ തർക്കം; അന്യസംസ്ഥാന തൊഴിലാളി എന്ന് കരുതി അസഭ്യം വിളിച്ചു; കണ്ടെക്ടറും ദയാ ബായിയും പറഞ്ഞയുന്നത് കൂട്ടി വായിക്കുമ്പോൾ..

ഗാരേജ് എന്ന് ദയാബായി ഉദ്ദേശിച്ചത് ബസ് സ്റ്റാൻഡിനെ; ഒറ്റ സ്‌റ്റോപ്പിന്റെ പേരിൽ തർക്കം; അന്യസംസ്ഥാന തൊഴിലാളി എന്ന് കരുതി അസഭ്യം വിളിച്ചു; കണ്ടെക്ടറും ദയാ ബായിയും പറഞ്ഞയുന്നത് കൂട്ടി വായിക്കുമ്പോൾ..

ആലുവ: സാമൂഹിക പ്രവർത്തക ദയാബായിയെ ബസിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി ഡിപ്പോയിലെ കണ്ടക്ടർ പാലക്കാട് കണ്ണമ്പ്ര കോലംകോട് വീട്ടില് കെ എൻ ശൈലജൻ(45) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാൾ നൽകിയ മൊഴിയും ദയാ ബായി പറഞ്ഞ കാര്യങ്ങളും കൂട്ടിവായിക്കുമ്പോൾ ബസിൽ നടന്നത് ദയാബായിയെ അപമാനിക്കുന്ന കാര്യങ്ങളാണെന്ന് വ്യക്തമാകും.

ദയാബായി നൽകിയ പരതിയിൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരായ കണ്ടക്ടറെ ജാമയം നൽകി വിട്ടയക്കുകയായിരുന്നു. ദയാബായിയോട് അപമര്യാദയായി പെരുമാറിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ഐപിസി 509, 294 ബി വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചു മൊഴി നൽകിയതായി പ്രിൻസിപ്പൽ എസ്‌ഐ പി.എ. ഫൈസൽ പറഞ്ഞു. അതേസമയം, ദയാബായിയുടെ പരാതി ശരിവച്ചുകൊണ്ടു കണ്ടക്ടർക്കെതിരെ ബസിലെ യാത്രക്കാരിലൊരാൾ സ്വമേധയാ ആലുവ പൊലീസിനു മൊഴി നൽകി.

ദയാബായിയെ ചീത്ത പറഞ്ഞുവെന്നു സമ്മതിച്ച കണ്ടക്ടർ പക്ഷേ, അവരുടെ പരാതിയിലുള്ള മൂധേവി പ്രയോഗം താൻ നടത്തിയിട്ടില്ലെന്ന നിലപാടിലാണ്. ഗാരേജ് എന്ന് ദയാബായി ഉദ്ദേശിച്ചത് ബസ് സ്റ്റാൻഡിനെ ആയിരുന്നുവെന്നും കണ്ടക്ടറുടെ മൊഴിയിൽ നിന്നും വ്യക്തമാകും. ഇതര സംസ്ഥാന തൊഴിലാളി എന്ന മുൻധാരണയേടെയാണ് കണ്ടക്ടർ സംസാരിച്ചതെന്നാണ് ദയാബായി വ്യക്തമാക്കിയത്. എന്നാൽ, ഈ ആരോപണത്തെ മറികടക്കുന്ന മൊഴിയാണ് ശൈലജൻ പൊലീസ് മുമ്പാകെ നൽകിയത്.

കണ്ടക്ടറുടെ മൊഴി ഇങ്ങനെ: ആലുവയിൽ എത്തിയപ്പോൾ ''ഗാരിജ് ആയോ'' എന്ന് അവർ ചോദിച്ചു. റീജനൽ വർക് ഷോപ് പ്രവർത്തിക്കുന്ന സ്ഥലത്തെ ഗാരിജ് സ്റ്റോപ് എന്നു വിശേഷിപ്പിക്കുന്നതുകൊണ്ട് ദയാബായിക്ക് ഈ സ്റ്റോപ്പിലേക്കുള്ള ടിക്കറ്റ് ആണു കൊടുത്തിരുന്നത്. എന്നാൽ അവർ ഉദ്ദേശിച്ചതു ബസ് സ്റ്റാൻഡ് ആയിരുന്നു. ഇതേച്ചൊല്ലിയായിരുന്നു തർക്കം. ബസ് സ്റ്റാൻഡിൽ ഇറങ്ങണമെങ്കിൽ വേറെ ടിക്കറ്റ് എടുക്കണമെന്നും ഇല്ലെങ്കിൽ ഗാരിജ് സ്റ്റോപ്പിൽ ഇറങ്ങണമെന്നും താൻ നിലപാടെടുത്തു. അവർ ഇംഗ്ലിഷിൽ താനുമായി തർക്കിച്ചു. അതിൽ പലതും വ്യക്തമായി മനസ്സിലായില്ല. അങ്ങനെ തർക്കത്തിലേക്കു നീങ്ങിയപ്പോൾ താൻ ക്ഷുഭിതനായി അവരോടു കയർക്കുകയായിരുന്നു.

എന്നാൽ ബസിൽ കയറിയപ്പോൾ മുതലുള്ള മുഴുവൻ കാര്യങ്ങളും വ്യക്തമായും വിശ്വസനീയമായും എഴുതിയാണു ദയാബായി പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു. ബസിൽ നിന്നു തന്നെ ഇറക്കിവിടുമ്പോൾ ഇറങ്ങിപ്പോടീ മൂധേവീ എന്നു കണ്ടക്ടർ ആക്രോശിച്ചുവെന്നു പരാതിയിലുണ്ട്. ഇതു ശരിവയ്ക്കുന്നതാണ് ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തിയ സഹയാത്രികൻ ആലുവ വെളിയത്തുനാടു സ്വദേശിയുടെ മൊഴി. അതേസമയം ദയാ ബായി ഇംഗ്ലീഷിൽ തെറിപറഞ്ഞു എന്നത് കണ്ടക്ടർ മനപ്പൂർവ്വം ഉന്നയിച്ച വാദമാണെന്നാണ് അറിയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ അപമാനിച്ചു എന്ന കുറ്റം കൂടി വരാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ മനപ്പൂർവ്വം മൊഴി നൽകിയത് എന്നാണ് അറിയുന്നത്.

ദയാബായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തേ തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ആലുവയ്ക്കു കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ടു ശൈലജനെയും വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ എ. യൂസഫിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഡ്രൈവറെ കേസിൽ പ്രതിയാക്കിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP