Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയത്ത് വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മകൻ കസ്റ്റഡിയിൽ; മരണത്തിൽ ദുരൂഹത

കോട്ടയത്ത് വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മകൻ കസ്റ്റഡിയിൽ; മരണത്തിൽ ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ഏറ്റുമാനൂർ കാണക്കാരിക്ക് സമീപം വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയാണ് മരിച്ചത്.85 വയസായിരുന്നു. ഇവരുടെ മകൻ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൃതദേഹം കണ്ടതിനെ തുടർന്ന് ബിനു പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ അമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃദേഹം വീടിനു മുന്നിലെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് ബിനു പൊലീസിനോട് പറഞ്ഞു

. മൃതദേഹത്തിലെ വസ്ത്രവും മുടിയും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. തീ പടർന്നതിനെ തുടർന്ന് പറമ്പിലെ വാഴയും പുല്ലും കത്തി നശിച്ചു.മകൻ ബിനുവിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചുവരികയാണ്. മൃതദേഹം പരിശോധിച്ച ശേഷമേ സംഭവത്തിലെ ദുരുഹത നീക്കാനാവൂ എന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു. പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP