Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയം നോക്കി വികസനകാര്യങ്ങളിൽ പക്ഷപാതം കാട്ടില്ല; കാർഷികമേഖലയെയും പ്രളയം തകർത്ത മേഖലകളെയും പുനരുജ്ജീവിപ്പിക്കും; സാധാരണക്കാരുടെ ജനപ്രതിനിധിയായി പ്രവർത്തിക്കാനാണ് താൽപര്യമെന്നും ഇടുക്കി നിയുക്ത എംപി ഡീൻ കുര്യാക്കോസ്

രാഷ്ട്രീയം നോക്കി വികസനകാര്യങ്ങളിൽ പക്ഷപാതം കാട്ടില്ല; കാർഷികമേഖലയെയും പ്രളയം തകർത്ത മേഖലകളെയും പുനരുജ്ജീവിപ്പിക്കും; സാധാരണക്കാരുടെ ജനപ്രതിനിധിയായി പ്രവർത്തിക്കാനാണ് താൽപര്യമെന്നും ഇടുക്കി നിയുക്ത എംപി ഡീൻ കുര്യാക്കോസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വികസന പ്രവർത്തനങ്ങൾ പാർശ്വവൽക്കരിക്കപ്പെടാതെ നടക്കേണ്ടതാണെന്നും ഇടുക്കിയെ സംമ്പന്ധിച്ച് മുമ്പ് ഉയർന്ന ഇത്തരം ആരോപണങ്ങൾ ഇനി ഉണ്ടാവില്ലന്നും എല്ലാവരുമൊത്തുനിന്ന് മണ്ഡലത്തിന്റെ വികസനത്തിനായി പരമാവധി പ്രവർത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും ഇടുക്കിയിലെ നിയുക്ത എം പി അഡ്വ.ഡീൻ കുര്യാക്കോസ്സ്. ഇടുക്കിയിലെ വിജയത്തെക്കുറിച്ചും ഭാവിപ്രവർത്തനങ്ങളെക്കുറിച്ചും മറുനാടനോട് സംസാരിക്കുകയായിരുന്നു ഡീൻ.

ഇടുക്കിയിലെ പ്രശ്നങ്ങൾ അടുത്തറിയാം. കാർഷിക മേഖലയുടെ തളർച്ചയും പ്രളയം തീർത്ത നാശനഷ്ടങ്ങളും എല്ലാം കണ്ടും കേട്ടും അറിഞ്ഞ വിഷയങ്ങളിൽ പ്രധാനപ്പെട്ടവയാണ്. നാശോന്മുഖമായ ഇടുക്കിയുടെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഓരോ മേഖലയിലെയും പ്രശ്നങ്ങൾ പഠിച്ച് മുൻഗണനാ ലിസ്റ്റ് തയ്യാറാക്കി ക്രമത്തിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് കരുതുന്നത്. ഇതിന് എല്ലാ മേഖലയിൽ നിന്നുള്ളവരുടെ സഹകരണം ആവശ്യമാണ്. വികസന പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയം ഒരു ഘടകമാവുന്ന സ്ഥിതി ഇനി ഉണ്ടാവില്ല.ഡീൻ നയം വ്യക്തമാക്കി.

സാധാരണക്കാരുടെ ജനപ്രതിനിധിയായി പ്രവർത്തിക്കാനാണ് താൽപര്യപ്പെടുന്നത്. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്കും കർഷകർക്കും തൊഴിലാളികൾക്കും സഹായമെത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്വമായി കരുതുന്നു എന്നും ഡീൻ കൂട്ടിച്ചേർത്തു. വിജയം ഉറപ്പിച്ച് താമസിയാതെ തന്നെ ഡീൻ വോട്ടർമാരോട് നന്ദി രേഖപ്പെടുത്താൻ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചിരുന്നു. അടിമാലി, ഇടുക്കി മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പര്യടനം നടത്തി.

ഇന്ന് രാവിലെ 10.30 തോടെ കോതമംഗലം കോഴിപ്പിള്ളിയിൽ നിന്നാണ് ഡീൻകുര്യക്കോസിന്റെ പര്യടനം ആരംഭിച്ചത്.നൂറുകണക്കിന് പ്രവർത്തകരും നിയോജക മണ്ഡലം ജന പ്രതി നിധികളും ചേർന്ന് കോഴിപ്പിള്ളിയിൽ സ്വീകരണം നൽകി. തുടർന്ന് ഇവിടെ നിന്നും മുൻസിപ്പൽ ഓഫീസ് പരിസരം വരെ നീളുന്ന 3.5 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് റോഡിനിരുപുറത്തുമുള്ളവ്യാപാരസ്ഥാപനങ്ങളിലെത്തിയവരോടും വാഹനയാത്രക്കാരോടുമെല്ലാം നന്ദിയറിയിച്ചു. നഗരത്തിലൂടെയുള്ള പദയാത്രയിൽ പ്രവർത്തകരും നേതാക്കളും ഏറെ ആവേശപൂർവ്വം പങ്കെടുത്തിരുന്നു.പലസ്ഥലത്തും കുട്ടികൾ പൂച്ചെണ്ടും ബൊക്കെയും മറ്റും നൽകി സന്തോഷം പങ്കിടുന്നതും കണ്ടു. പദയാത്രയിലും സ്വീകരണ കേന്ദ്രങ്ങളിലും സെൽഫിക്കാരുടെ തിരക്കും ദൃശ്യമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP