Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതു റോഡ് തന്റേതാണെന്ന് പറഞ്ഞ് നാട്ടുകാരെ വിലക്കിയ സിപിഎം പ്രവർത്തകനെതിരെ പോരാടിയതടക്കം ഏറ്റെടുത്ത ജനകീയ വിഷയങ്ങൾ ഏറെ; വമ്പന്മാരുടെ കണ്ണിലെ കരടായി മാറിയ ബി.എസ്‌പി പ്രാദേശിക നേതാവിന് സിപിഎം നേതാക്കളുടെ വധഭീഷണി; ഭീഷണിപ്പെടുത്തിയതു കൊച്ചി വിടാക്കുഴയിലെ സിപിഎം നേതാക്കളെന്നും പരാതി

പൊതു റോഡ് തന്റേതാണെന്ന് പറഞ്ഞ് നാട്ടുകാരെ വിലക്കിയ സിപിഎം പ്രവർത്തകനെതിരെ പോരാടിയതടക്കം ഏറ്റെടുത്ത ജനകീയ വിഷയങ്ങൾ ഏറെ; വമ്പന്മാരുടെ കണ്ണിലെ കരടായി മാറിയ ബി.എസ്‌പി പ്രാദേശിക നേതാവിന് സിപിഎം നേതാക്കളുടെ വധഭീഷണി; ഭീഷണിപ്പെടുത്തിയതു കൊച്ചി വിടാക്കുഴയിലെ സിപിഎം നേതാക്കളെന്നും പരാതി

ആർ. പീയൂഷ്

കൊച്ചി: ബി.എസ്‌പി പ്രാദേശിക നേതാവിന് സിപിഎം നേതാക്കളുടെ വധഭീഷണി. ബി.എസ്‌പി കളമശേരി മണ്ഡലം പ്രസിഡന്റ് വിടാകുഴ കരുണാ നിവാസിൽ ബോസ്‌കോ ലൂയിസിനെതിരെയാണ് വധഭീഷണിയുമായി സിപിഎം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. വിടാക്കുഴയിലെ സിപിഎം പ്രദേശിക നേതാക്കളായ ഗോപകുമാർ, രതീഷ് എന്നിവരാണ് ഫോണിൽ വിളിച്ചും നേരിട്ടും വധഭീഷണി മുഴക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ബോസ്‌കോ കളമശേരി സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.

പ്രാദേശികമായ വിഷയങ്ങളിൽ ഇടപെട്ട് പല ജനകീയ വിഷയങ്ങളും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അവയ്ക്ക് ശാശ്വത പരിഹാരം നേടിയെടുത്ത ആളാണ് ബോസ്‌കോ. അതിനാൽ പ്രദേശത്തെ ഒട്ടുമിക്ക വമ്പന്മാരുടെയും കണ്ണിലെ കരടാണ്. സ്ഥലത്തെ റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാൻ പ്രതിരോധ വകുപ്പിൽ തന്നെയുള്ള ഉദ്യോഗസ്ഥൻ പലവിധ കാര്യങ്ങൾ ചെയ്യുമ്പോഴും അവയ്ക്കൊക്കെ തടസ്സമായി ഇയാൾ മാറി. പ്രദേശത്തെ സിപിഎം പ്രവർത്തകരെ കൂടി കൂട്ടുപിടിച്ചാണ് ഈ ഉദ്യോഗസ്ഥന്റെ വിളയാട്ടം. ഇതിനെതിരെ സിബിഐക്ക് വരെ പരാതി നൽകിയിട്ടുണ്ട് ബോസ്‌ക്കോ.

കൂടാതെ നാലുസെന്റ് കോളനിയിലെ ഒരു റോഡ് സിപിഎം പ്രവർത്തകൻ കൈവശം വച്ചു കൊണ്ടിരിക്കുന്ന സംഭവത്തിനെതിരെ വലിയ പ്രതിഷേധം നടത്തുകയുണ്ടായി. പൊതു റോഡ് തന്റെയാണെന്നും അതു വഴി മറ്റുള്ളവർ സഞ്ചരിക്കാൻ പാടില്ല എന്നും സിപിഎം പ്രവർത്തകൻ വിലക്കി. അതിനെതിരെ ശക്തമായ പോരാട്ടം നടത്തി ഒടുവിൽ റോഡ് മറ്റുള്ളവർക്ക് കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ചു കൊടുത്തു ബോസ്‌ക്കോ. ഇതൊക്കെയാണ് തനിക്കെതിരെ വധ ഭീഷണി മുഴക്കാൻ കാരണമെന്ന് ബോസ്‌ക്കോ മറുനാടൻ മലയാളിയോട് പറഞ്ഞു. 2016 മുതലാണ് ഇയാൾക്കെതിരെ ഭീഷണികൾ ഉയർന്നു തുടങ്ങുന്നത്.

സതേൺ ട്രാൻസ്പോർട്ട് കമ്പനി രാജ്യരക്ഷാ വകുപ്പിന്റെ ആയുധ ഡിപ്പോ (എൻ.എ.ഡി)യുടെ റോഡ് അനധികൃതമായി ഉപയോഗിക്കുന്ന സംഭവത്തിനെതിരെനടത്തിയ സമരത്തെ തുടർന്ന് വലിയ ഭീഷണി നേരിട്ടു. 10 ടൺ മാത്രം കൊണ്ടുപോകാൻ ശേഷിയുള്ള റോഡിലൂടെ ഇരുപത് ടണ്ണിന് മുകളിൽ വരെ ഭാരം വഹിച്ചു കൊണ്ടുള്ള വാഹനങ്ങൾ പായാൻ തുടങ്ങിയതിനാണ് പരാതിയുമായി രംഗത്തെത്തിയത്. സമരം ഒടുവിൽ ഫലം കണ്ടു. കൂടാതെ എൻ.എ.ഡിയുടെ ചുറ്റും താമസിക്കുന്നവർക്ക് വീടു വയ്ക്കാൻ എൻഒസി നൽകാത്തതിനെതിരെയും ശതക്തമായ പ്രക്ഷോഭം നടത്തിയി വരികയാണ്.

അതിനിടയിലാണ് വധ ഭീഷണി ഉയർന്നത്. കഴിഞ്ഞ മാർച്ച് മൂന്നിന് വിടാകുഴ മേലേപറമ്പിന് അടുത്ത് വച്ച് ബോസ്‌ക്കോയ്ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. പിന്നീട് ഈ മാസം 24 ന് വൈകിട്ട് 4.17 ന് 7907810528 എന്ന നമ്പറിൽ നിന്നുമാണ് മര്യാദയ്ക്ക് നടന്നില്ലെങ്കിൽ കൊന്നു കളയുമെന്ന ഭീഷണിയുണ്ടായത്. നമ്പർ പരിശോധിച്ചപ്പോൾ സിപിഎം പ്രവർത്തകനും പ്രാദേശിക നേതാവുമായ ഗോപകുമാറിന്റെതാണ് എന്ന് മനസ്സിലായി. തുടർന്ന് ഫോൺ വിവരങ്ങൾ എല്ലാം ചേർത്ത് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

സതേൺ ട്രാൻസ്പോർട്ട് കമ്പനി തോട് കയ്യേറിയ സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചത് ബോസ്‌ക്കോയുടെ ഇടപെടലുകളായിരുന്നു. പലരീതിയിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ജില്ലാ കളക്ടറുടെ നിർദ്ധേസരപ്രകാരം കയ്യേറിയ സ്ഥലം തിരിച്ചു പിടിച്ചു. ഇനിയും കുറച്ചു സ്ഥലം കൂടി കമ്പനി കയ്യേറിയിട്ടുണ്ട്. അതിനും പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണ് ബോസ്‌ക്കോ. കളമശ്ശേരി നഗരസഭയിലെ ഒട്ടുമിക്ക അഴിമതികൾ പുറത്തുകൊണ്ടു വരികയും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ കാരണമായതും ഇയാളുടെ ഇടപെടലുകളാണ്. അതിനാൽ ശത്രു നിര കൂടുതലാണ്. തന്റെ ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് ഈ പൊതുപ്രവർത്തകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP