Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാദ്ധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിന് ഫോണിലൂടെയും സൈബർ ലോകത്തും വധഭീഷണി; ദുർഗാദേവിക്കെതിരെ പരാമർശം നടത്തിയെന്ന സന്ദേശം പ്രചരിച്ചതിനെ തുടർന്നെത്തിയ ഭീഷണിയിൽ പൊലീസ് കമ്മീഷണർക്കു പരാതി

മാദ്ധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിന് ഫോണിലൂടെയും സൈബർ ലോകത്തും വധഭീഷണി; ദുർഗാദേവിക്കെതിരെ പരാമർശം നടത്തിയെന്ന സന്ദേശം പ്രചരിച്ചതിനെ തുടർന്നെത്തിയ ഭീഷണിയിൽ പൊലീസ് കമ്മീഷണർക്കു പരാതി

തിരുവനന്തപുരം: ദുർഗാദേവിക്കെതിരെ പരാമർശം നടത്തിയെന്ന തെറ്റായ സന്ദേശം പ്രചരിച്ചതിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകയ്ക്കു വധഭീഷണി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാറിനാണു ഫോണിലൂടെ വധഭീഷണിയുണ്ടായത്. സൈബർ ലോകത്തും സിന്ധുവിനു വധഭീഷണി ഉയർന്നിട്ടുണ്ട്.

രണ്ടു ദിവസത്തിനിടെ ആയിരത്തിലധികം ഭീഷണി സന്ദേശങ്ങളാണ് സിന്ധുവിനു ലഭിച്ചത്. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർക്കു സിന്ധു പരാതി നൽകി.

അപകീർത്തികരമായ പരാമർശങ്ങൾ ഉയർത്തി വ്യക്തിഹത്യ നടത്തുകയും വധഭീഷണി ഉയർത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഫോൺ നമ്പറുകൾ സഹിതമാണു സിന്ധു സൂര്യകുമാർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഇക്കാര്യത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവറിൽ ദുർഗാദേവിക്കെതിരെ മോശം പരാമർശം നടത്തിയെന്ന തെറ്റായ സന്ദേശം നവമാദ്ധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിച്ചതിനെ തുടർന്നാണ് ഭീഷണി സന്ദേശങ്ങൾ എത്തിതുടങ്ങിയത്.

ഏഷ്യാനെറ്റിനും സിന്ധു സൂര്യ കുമാറിനും എതിരെ സമൂഹത്തിൽ മീഡിയയിലൂടെ വിഷം കുത്തി വച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന കുറ്റത്തിന് കേസ് എടുക്കണമെന്നും മറ്റും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചാരണം ഉണ്ടായിരുന്നു. 'മാദ്ധ്യമ വേശ്യ'യെന്നും സിന്ധുവിനെ വിശേഷിപ്പിച്ചുകൊണ്ടു പോസ്റ്റുകൾ പ്രചരിച്ചിരുന്നു. 'ഇവളുടെ നട്ടെല്ലിൽ ആവിഷ്‌കാരസ്വാതന്ത്ര്യം ഒന്നു കാണിച്ചു കൊടുക്കാനു'ള്ള ആഹ്വാനവും ഒരുവിഭാഗം സോഷ്യൽ മീഡിയയിൽ നടത്തുന്നുണ്ട്. 'ദൈവങ്ങളൊക്കെ കയ്യിൽ ആയുധം വച്ചിരിക്കുന്നതു ചുമ്മാ ഒരു രസത്തിനല്ല. ഈ ലോകത്ത് ധർമ്മച്യുതി സംഭവിക്കുമ്പൊൾ അതു പുനഃസ്ഥാപിക്കാനാണ്. ആ ദൈവത്തെ വണങ്ങുന്ന ഹിന്ദുവിനു സംഹാരത്തിന്റെ രൗദ്രഭാവം കൈവരിക്കാൻ മടിയൊന്നും ഇല്ല എന്നോർക്കുന്നതു നല്ലത്' എന്ന തരത്തിൽ ഭീഷണി സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Stories you may Like

More News in this category+

MNM Recommends +

Go to TOP