Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ശശികല ടീച്ചറെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താന് വധഭീഷണി; ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താനെന്ന് ഉണ്ണിത്താൻ

റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ശശികല ടീച്ചറെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താന് വധഭീഷണി; ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താനെന്ന് ഉണ്ണിത്താൻ

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയുടെ ചാനൽ ചർച്ചയിൽ ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചറുടെ വായടപ്പിച്ച കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താന് സോഷ്യൽ മീഡിയയിൽ പ്രശംസയിൽ വിമർശനവും പെരുകുകയാണ്. ശശികല ടീച്ചറെ വർഗീയ പ്രസംഗം നടത്തുന്ന ആൾ മാത്രമെന്ന് പറഞ്ഞായിരുന്നു ശശികല ടീച്ചറെ ചാനൽ ചർച്ചയിൽ ഉണ്ണിത്താൻ വിമർശിച്ചത്. ഇങ്ങനെ വിമർശനം കൊഴുക്കുമ്പോൾ ഉണ്ണിത്താനെതിരെ മഞ്ചേരി വിഷയം എടുത്തിട്ടാണ് ചിലർ പ്രതിരോധം തകർക്കുന്നത്. അതിനിടെ ശശികലയെ വിമർശിച്ചതിന്റെ പേരിൽ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ഉണ്ണിത്താൻ വെളിപ്പെടുത്തി.

ശശികല തന്റെ അനുയായികൾക്ക് ഫോൺ നമ്പർ കൊടുത്ത് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഉണ്ണിത്താൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഇന്നലെ രാത്രി റിപ്പോർട്ടർ ചാനലിലെ ചർച്ചയ്ക്ക് ശേഷമാണ് നിരവധി ഭീഷണി സന്ദേശങ്ങൾ തനിക്ക് നേരിടേണ്ടി വന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു. ഫോണിൽ വിളിച്ചായിരുന്നു ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത്തരം വിമർശനങ്ങൾ കൊണ്ടൊന്നും തന്നെ ഒതുക്കാമെന്ന് കരുതേണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. എന്നെ ഭീഷണിപ്പെടുത്തിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല, ഭീഷണിക്ക് വഴങ്ങുന്ന ആളല്ല ഞാൻ. ഞാൻ തലശ്ശേരിയിൽ പോയി മത്സരിച്ച ആളാണ് എന്നോർക്കണം- ഉണ്ണിത്താൻ പറഞ്ഞു.

വാതരോഗം പിടിച്ചു തളർന്നുകിടക്കുന്ന ഹിന്ദു പോലും ശശികല ടീച്ചറുടെ പ്രസംഗം കേട്ടാൽ ചാടിയെഴുന്നേറ്റ് രാജ്യത്തെ മുസ്‌ലീങ്ങളെയും കൃസ്ത്യാനികളെയും ഉന്മൂലനം ചെയ്യാനിറങ്ങും എന്നാണ് ഇന്നലെ റിപ്പോർട്ടർ ചാനൽ ചർച്ചയ്ക്കിടെ ഉണ്ണിത്താൻ തുറന്നടിച്ചത്. ശശികലയുടെ പ്രസംഗം സംപ്രേഷണം ചെയ്യാൻ ധൈര്യമുണ്ടോ എന്ന് റിപ്പോർട്ടർ ചാനലിനെ വെല്ലുവിളിക്കുകയും ചെയ്തു ഉണ്ണിത്താൻ. മദനിയെക്കാൾ വർഗീയവിഷം ചീറ്റുതാണ് ശശികല ടീച്ചറുടെ പ്രസംഗമെന്നും രാജ്യത്തിന്റെ ശമ്പളം പറ്റി ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിക്കുന്നത് മര്യാദയാണോ എന്നും ഉണ്ണിത്താൻ ചോദിച്ചിരുന്നു.

ചാനൽ ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവരും ഉണ്ണിത്താന്റെ വാദമുഖങ്ങളോട് യോജിച്ചു കൊണ്ടാണ് അഭിപ്രായം പറഞ്ഞത്. ഉണ്ണിത്താൻ ഉൾപ്പെട്ട വിഷയം സജീവ ചർച്ച ആയതോടെ സോഷ്യൽ മീഡിയയിലും ഇത് ഹിറ്റായി മാറിയിരുന്നു. ശശികല ടീച്ചർക്ക് വായടപ്പിച്ച മറുപടി നൽകിയ ഉണ്ണിത്താന് സോഷ്യൽ മീഡിയയുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP