Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദു സമൂഹത്തിന് എതിരെ സംസാരിച്ചാൽ കൊന്ന് കളയും; പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന് ആർഎസ്എസിന്റെ വധഭീഷണി: എവിടെ കണ്ടാലും കല്ലെറിഞ്ഞ് കൊല്ലണമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് ആർഎസ്എസ് പ്രവർത്തകർ: ഫോണിലൂടെയും തനിക്ക് നിരന്തരം വധ ഭീഷണി വരുന്നതായി സുനിൽ പി. ഇളയിടം

ഹിന്ദു സമൂഹത്തിന് എതിരെ സംസാരിച്ചാൽ കൊന്ന് കളയും; പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന് ആർഎസ്എസിന്റെ വധഭീഷണി: എവിടെ കണ്ടാലും കല്ലെറിഞ്ഞ് കൊല്ലണമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് ആർഎസ്എസ് പ്രവർത്തകർ: ഫോണിലൂടെയും തനിക്ക് നിരന്തരം വധ ഭീഷണി വരുന്നതായി സുനിൽ പി. ഇളയിടം

തിരുവനന്തപുരം: പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന് ആർ എസ്എസിൻെ വധഭീഷണി. ഹിന്ദു സമൂഹത്തിന് എതിരെ സംസാരിച്ചാൽ കൊന്ന് കളയുമെന്നാണ് സുനിൽ പി ഇളയിടത്തിനെതിരെയുള്ള ഭീഷണി. സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് ഇളയിടത്തിനെതിരെ ആർഎസ്എസ് പ്രവർത്തകൾ വധഭീഷണികൾ മുഴക്കുന്നത്.

ആർഎസ് എസ് അനുകൂല ഫേസ്‌ബുക്ക് പേജുകളിലൂടെ ആർഎസ് എസ്പ്രവർത്തകരാണ് ഭീഷണിപ്പെടുത്തിയത്. സുനിൽ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞു കൊല്ലാണമെന്നും ആർഎസ്എസ് പ്രവർത്തകർ പ്രചരിപ്പിക്കുന്നു. ശ്രീ വിഷ്ണു എന്ന ആർഎസ് എസ് പ്രവർത്തകന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഇപ്പോഴും സുനിൽ പി. ഇളയിടത്തിനെതിരെ വധഭീഷണി മുഴക്കി കൊണ്ടുള്ള പോസ്റ്റ് നില നിൽക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ വധഭീഷണിക്ക് പുറമേ തന്നെ മൊബൈലിൽ വിളിച്ചും നിരന്തരമായി ഭീഷണി മുഴക്കുന്നതായി ഇളയിടം പറഞ്ഞു. ഏതാനും മാസങ്ങളായി തനിക്ക് ഫോണിലൂടെ വധഭീഷണി വരുന്നതായാണ് ഇളയിടം പറഞ്ഞത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP