Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈസൻസ് രാജെന്ന ഭയം ഇനി വേണ്ട; വ്യവസായ ലൈസൻസ് അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനം; മറുപടി കിട്ടിയില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കാമെന്നും മുഖ്യമന്ത്രി

ലൈസൻസ് രാജെന്ന ഭയം ഇനി വേണ്ട; വ്യവസായ ലൈസൻസ് അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനം; മറുപടി കിട്ടിയില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കാമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: വ്യാവസായിക ലൈസൻസിനായി അപേക്ഷിക്കുന്നവർക്ക് 15 ദിവസത്തിനകം മറുപടി നൽകാനായില്ലെങ്കിൽ കൽപിതാനുമതി ലഭിക്കുന്ന വിധത്തിലാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഓർഡിനൻസ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ സൗഹൃദ സൂചികയിൽ രാജ്യത്ത് മുൻപന്തിയിലെത്തുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ തീരുമാനം നിക്ഷേപകരിലേക്കും വ്യവസായികളിലേക്കും എത്തിക്കാൻ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവളം ലീല ഹോട്ടലിൽ നടന്ന സി. ഐ. ഐ സതേൺ റീജ്യണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം എന്നിവ യാഥാർത്ഥ്യമാകുന്നത് വ്യവസായ രംഗത്തെ മുന്നേറ്റത്തിന് സഹായിക്കും. ശബരിമലയിലും പുതിയ വിമാനത്താവളം നിർമ്മിക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ മികച്ച പാതയൊരുക്കാൻ തീരുമാനമായി. ഗെയിൽ പൈപ്പ് ലൈനിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നിശ്ചിത സമയത്തിനുള്ളിൽ വികസന പദ്ധതികളെല്ലാം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP