Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവം; അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് പൊലീസിൽ പരാതി നൽകി

ഫേസ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവം; അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: ഫേസ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് പൊലീസിൽ പരാതി നൽകി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വധഭീഷണികളുടെ സ്‌ക്രീൻഷോട്ട് സഹിതമാണ് പരാതി. തനിക്ക് നിരന്തരമായി വധഭീഷണി ലഭിക്കുന്നുണ്ടെന്നും തന്റെ മൊബൈൽ ഫോൺ നമ്പർ ഒരു ബിജെപി നേതാവ് പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

തന്നെ അവഹേളിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ടി.ജി.മോഹൻദാസ് എന്ന നേതാവ് തന്റെ മൊബൈൽ നമ്പർ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതിനാൽ വ്യക്തിപരമായി പല പ്രശ്‌നങ്ങളും തനിക്കുണ്ടായി. തനിക്കെതിരെ തൃശൂർ പൊലീസ് സ്‌റ്റേഷനിൽ നിരവധി വ്യാജ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു. തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല പ്രചാരണവും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. എന്നാൽ തനിക്കെതിരെ പരസ്യമായ വധഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് പരാതി നൽകുന്നതെന്നും ദീപാ നിശാന്ത് പറയുന്നു.

രമേഷ് കുമാർ നായർ എന്നയാളാണ് ദീപാ നിശാന്തിന്റെ ചോര വേണമെന്നും തന്റെ ക്ഷമ നശിച്ചുവെന്നും കമന്റിട്ടത്. ഇതിന് താഴെ ബിജെപി ഐ.ടി സെൽ പ്രവർത്തകനായ ബിജു നായർ എന്നയാൾ ഞങ്ങൾ അതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് മറുപടിയും കൊടുത്തു. സംഗതി വൈറലായതോടെ ഇരുവർക്കുമെതിരെ വൻ പ്രതിഷേധമാണ് ഫേസ്‌ബുക്കിൽ അരങ്ങേറിയത്. അതേസമയം, വർഗീയത ഉണർത്തുന്ന പോസ്റ്റുകളിട്ട ദീപാ നിശാന്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ബിജു നായർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP