Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടയാൾ അറസ്റ്റിൽ; മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കശാപ്പുകാരാക്കിയത് പാലോട് സ്വദേശി പ്രമോദ് സാമുവൽ

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടയാൾ അറസ്റ്റിൽ; മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കശാപ്പുകാരാക്കിയത് പാലോട് സ്വദേശി പ്രമോദ് സാമുവൽ

മറുനാടൻ ഡെസ്‌ക്‌

പാലോട്; മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ. ഇളവട്ടം രജിത ഭവനിൽ പ്രമോദ് സാമൂവലിനെയാണ് പാലോട് എസ്‌ഐ കെബി മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഇളവട്ടം ന്യു ബിആർഎം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ നടത്തിപ്പുക്കാരനാണ് പ്രതി. മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും മുഖങ്ങൾ മോർഫ് ചെയ്ത് കശാപ്പുകാരായി ചിത്രീകരിച്ച് ഫോട്ടോകളും കുറിപ്പുകളും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

അപകീർത്തിപ്പെടുത്തിയതവരിൽ വ്യാവസായിക വകുപ്പ് മന്ത്രി ഇപി ജയരാജനും വൈദ്യുതി മന്ത്രി എംഎം മണിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഡിവൈഎഫ്‌ഐ കറുപുഴ ലോക്കൽ സെക്രട്ടറി അഖിലിന്റെ പരാതിയിലാണ് അറസ്റ്റ്. പിടിയിലായ പ്രതിയെ നെടുമങ്ങാട് ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP