Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി; കണ്ടെത്തിയതുകൊല്ലം എസ്.എൻ കോളജിലെ വിദ്യാർത്ഥി ഐശ്വര്യയുടെ മൃതദേഹം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. എഴിപ്പുറം സ്വദേശിനി ഐശ്വര്യയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30 ന് ആണ് മൃതദേഹം കണ്ടത്.കൊല്ലം എസ്എൻകോളജിലെ മൂന്നാംവർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ്.

ഇന്നലെ രാവിലെ കോളജിൽ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ ബന്ധുക്കൾ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. വിദ്യാർത്ഥിനിയുടെ ബാഗ് ഇ ത്തിക്കരപാലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തതാണ് തെരച്ചിലിന് ഇടയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP