Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുജാതയുടെ ആദ്യ പ്രസവം 51 വയസ്സിൽ; റിട്ടയർ ചെയ്ത സിദ്ധാർത്ഥന് ദൈവം നൽകിയത് ഒന്നല്ല മൂന്ന് മക്കൾ

സുജാതയുടെ ആദ്യ പ്രസവം 51 വയസ്സിൽ; റിട്ടയർ ചെയ്ത സിദ്ധാർത്ഥന് ദൈവം നൽകിയത് ഒന്നല്ല മൂന്ന് മക്കൾ

മൂവാറ്റുപുഴ: അമ്പത്തിയൊന്നുകാരിയുടെ കന്നിപ്രസവത്തിൽ പിറന്നത് മൂന്ന് കുട്ടികൾ. കിഴക്കമ്പലം മുട്ടുവശേരി ശശിധരന്റെ ഭാര്യ സുജാതയാണ് രണ്ട് ആൺകുട്ടിക്കും ഒരു പെൺകുഞ്ഞിനും ജന്മം നൽകിയത്. 27ാമത് വിവാഹവാർഷികത്തിൽ അമ്പത്തൊന്നുകാരിയുടെ കന്നിപ്രസവം.

പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിലായിരുന്നു പ്രസവം. ജോലിയിൽനിന്നു വിരമിച്ച ഫാക്ട് ജീവനക്കാരൻ ശശിധരന്റേയും ഭാര്യ സുജാതയുടേയും വർഷങ്ങളായുള്ള കാത്തിരിപ്പാണ് സഫലമായത്. 1987 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. നിരവധി സ്ഥലത്ത് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

2013 ഫെബ്രുവരി ഏഴിനാണ് സബൈൻ ആശുപത്രിയിൽ ചികിത്സ തുടങ്ങിയത്. ആറുമാസത്ത ചികിത്സ ഫലംകണ്ടു. തുടർന്നുള്ള ചികിത്സയും പരിചരണവും നടത്തി. സിസേറിയനിലൂടെയാണ് പ്രസവം നടത്തിയത്. വേലുത്തമ്പി ദളവയുടെ പിന്മുറക്കാരനാണ് ശശിധരൻ. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പിന്മുറക്കാരിയായ സുജാത.

ഒരുമിനിറ്റ് ഇടവിട്ടാണ് കുട്ടികൾ പിറന്നത്. 1.470, 1.504, 1.157 കിലോഗ്രാംവീതം തൂക്കമുള്ള കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. സാധാരണ കുട്ടികളുടെ അസ്വസ്ഥതകളേ ഉള്ളൂവെന്ന് ഡോ. സബൈൻ പറഞ്ഞു. കുറച്ചുദിവസം നിയോനേറ്റൽ ഐസിയുവിൽ കിടത്തിയശേഷം കുഞ്ഞുങ്ങളെ സുജാതയ്ക്ക് വിട്ടുകൊടുക്കും. സാധാരണ 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ പ്രസവിക്കുമെങ്കിലും മൂന്നു കുഞ്ഞുങ്ങൾ പിറന്നത് അപൂർവമാണെന്ന് ഡോ. സബൈൻ വ്യക്തമാക്കി

സബൈൻ ആശുപത്രിയിൽ ചികിത്സനടത്തിയ യുവദമ്പതികൾക്ക് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാലു കുഞ്ഞുങ്ങൾ പിറന്നത് കഴിഞ്ഞ മാസമാണ്. ഡോ. സബൈനെ കൂടാതെ ആശുപത്രിയിലെ ഡോക്ടർമാരായ ജഗത് ജയരാജ്, രാജേഷ്, ബിന്ദു, ജോണി, വിനീത, മഹാലക്ഷ്മി, ശ്യം ശ്രീധർ, ശ്രുതി ഗൗഡ എന്നിവർ സുജാതയുടെ ചികിത്സ, പരിചരണം, ശസ്ത്രക്രിയ എന്നിവയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP