Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു തവണ പരാജയപ്പെട്ട നാഗമ്പടത്തെ പാലം പൊളിക്കൽ വീണ്ടും തുടങ്ങി; കോട്ടയം - എറണാകുളം റൂട്ടിലെ റയിൽ ഗതാഗതം പൂർണമായും റദ്ദാക്കി; കഴിഞ്ഞ രാത്രിയിൽ ആരംഭിച്ച പാലം പൊളിക്കൽ ഇന്ന് രാത്രിയോടെ പൂർത്തിയാക്കി റയിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റയിൽവെ; റോഡ് ഗതാഗതത്തെ ബാധിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ്

ഒരു തവണ പരാജയപ്പെട്ട നാഗമ്പടത്തെ പാലം പൊളിക്കൽ വീണ്ടും തുടങ്ങി; കോട്ടയം - എറണാകുളം റൂട്ടിലെ റയിൽ ഗതാഗതം പൂർണമായും റദ്ദാക്കി; കഴിഞ്ഞ രാത്രിയിൽ ആരംഭിച്ച പാലം പൊളിക്കൽ ഇന്ന് രാത്രിയോടെ പൂർത്തിയാക്കി റയിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റയിൽവെ; റോഡ് ഗതാഗതത്തെ ബാധിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒരുതവണ ശ്രമിച്ച് പരാജയപ്പെട്ട നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം വീണ്ടും പൊളിക്കാൻ ആരംഭിച്ചു. കോട്ടയം എറണാകുളം റൂട്ടിലുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിലച്ചു. രാത്രി 12 മണിവരെ ഇതുവഴി റയിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 27ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഈ മാസം 25ന് പാലം പൊളിക്കാൻ അധികാരികൾ തീരുമാനിക്കുകയായിരുന്നു. 300 ടൺ ശേഷിയുള്ള രണ്ടു ക്രെയിനുകൾ പാലത്തിന്റെ ഇരുവശത്തു നിന്നും പ്രവർത്തിപ്പിക്കും. പാലം പൊളിക്കുമ്പോൾ താഴേക്ക് അടർന്നുവീഴാതിരിക്കാൻ ഇരുമ്പു ബ്ലോക്കുകൾ ഉപയോഗിച്ചു താങ്ങിനിർത്തിയാണ് ചെറിയ ഭാഗങ്ങളായി പൊളിച്ചുനീക്കുന്നത്.

കഴിഞ്ഞ അർദ്ധരാത്രി മുതൽ പാലം പെളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പാലം പൊളിക്കുന്നതിന്റെ ഭാഗമായി 25ന് അർധരാത്രി വരെ കോട്ടയം പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായി നിരോധിച്ചു. ഇന്ന് സർവീസ് നടത്തേണ്ട 21 പാസഞ്ചർ ട്രെയിനുകളും 5 എക്സ്‌പ്രസ് ട്രെയിനുകളും റദ്ദാക്കി. അർധരാത്രിക്കു ശേഷം ട്രെയിനുകൾ കടത്തിവിടാനാകുമെന്നാണു റെയിൽവേയുടെ കണക്കുകൂട്ടൽ. റോഡ് ഗതാഗതത്തിനു തടസ്സമുണ്ടാകില്ലെന്നു പൊതുമരാമത്തു വകുപ്പ് അറിയിച്ചിട്ടുണ്ട്.

നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ കഴിയാത്ത നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുനീക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴി ട്രെയിൻ ഗതാഗതം ഉണ്ടാവില്ല. ഇതുവഴി പോകേണ്ട ദീർഘദൂര ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടുമെന്ന് റെയിൽവേ വ്യക്തമാക്കി. ഇതിന് മുന്നോടിയായി വെള്ളിയാഴ്ചയും ചില െട്രയിനുകൾ ഭാഗികമായി റദ്ദാക്കി. ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ അഞ്ചുമിനിറ്റ് എറണാകുളത്തും രണ്ടുമിനിറ്റ് ആലപ്പുഴയിലും ഒരുമിനിറ്റ് വീതം ചേർത്തല, അന്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലും നിർത്തിയിടും.

56391 എറണാകുളം-കൊല്ലം പാസഞ്ചർ, 56310 എറണാകുളം-കൊല്ലം മെമു എന്നിവയാണ് വെള്ളിയാഴ്ച കോട്ടയം വഴി റദ്ദാക്കിയ ട്രയിനുകൾ. ഇതിൽ 56301, 56303 ആലപ്പുഴ-എറണാകുളവും തിരിച്ചുമുള്ള പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ:

56363/56362 കോട്ടയം-നിലമ്പൂർ/നിലമ്പൂർ-കോട്ടയം, 56394/56393 കൊല്ലം-കോട്ടയം/കോട്ടയം-കൊല്ലം, 56300/56302 കൊല്ലം-ആലപ്പുഴ/ആലപ്പുഴ-കൊല്ലം, 56381/56382 എറണാകുളം-കായങ്കുളം/കായങ്കുളം-എറണാകുളം, 56383 എറണാകുളം-കായങ്കുളം പാസഞ്ചർ, 56392 കൊല്ലം എറണാകുളം പാസഞ്ചർ, 56303 എറണാകുളം-ആലപ്പുഴ പാസഞ്ചർ, 56301 ആലപ്പുഴ-കൊല്ലം പാസഞ്ചർ, 66307, 66308 എറണാകുളം-കൊല്ലം മെമു, കൊല്ലം-എറണാകുളം മെമു, 66309/66310 എറണാകുളം-കൊല്ലം പാസഞ്ചർ/കൊല്ലം-എറണാകുളം മെമു, 56385 എറണാകുളം-കോട്ടയം പാസഞ്ചർ, 56390 കോട്ടയം -എറണാകുളം പാസഞ്ചർ, 56380 കായങ്കുളം-എറണാകുളം പാസഞ്ചർ, 66302 കൊല്ലം-എറണാകുളം മെമു, 66303, 66304 എറണാകുളം-തിരുവനന്തപുരം, തിരുവനന്തപുരം-എറണാകുളം, 16791, 16792 പുനലൂർ-പാലക്കാട്, പാലക്കാട്-പുനലൂർ, 16302, 16301 തിരുവനന്തപുരം-െഷാർണൂർ, െഷാർണൂർ- തിരുവനന്തപുരം, 16650/16649 തിരുവനന്തപുരം-മംഗളൂരു/തിരുവനന്തപുരം-മംഗളൂരു/16606, 16605 നാഗർകോവിൽ-മംഗളൂരു/മംഗളൂരു-നാഗർകോവിൽ.

നാളെ റദ്ദാക്കിയ ട്രെയിനുകൾ:

56380 കായങ്കുളം -എറണാകുളം, 56300 കൊല്ലം-ആലപ്പുഴ, 56302 ആലപ്പുഴ-കായങ്കുളം, 66302 കൊല്ലം-എറണാകുളം പാസഞ്ചർ, 56393/56394 കൊല്ലം-കോട്ടയം പാസഞ്ചർ/കോട്ടയം -കൊല്ലം പാസഞ്ചർ, 66307 എറണാകുളം-കൊല്ലം മെമു

ഭാഗികമായി റദ്ദാക്കിയത്:

16307/16308 ആലപ്പുഴ-കണ്ണൂർ (25ന് ആലപ്പുഴ-എറണാകുളം ഭാഗത്ത്), 16350 നിലമ്പൂരിൽനിന്ന് 24-ന് തിരിച്ച് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും, 16349, 25-ന് കൊച്ചുവേളിയിൽനിന്ന് തിരിച്ച് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. 56365, 56366 എറണാകുളത്തിനും പുനലൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. 56304 നാഗർകോവിൽ കോട്ടയം പാസഞ്ചർ 25-ന് കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ നിർത്തിയിടും.

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ:

22653 തിരുവനന്തപുരം-നിസാമുദ്ദീൻ, 17229 തിരുവനന്തപുരം-ഹൈദരാബാദ്, 12625 തിരുവനന്തപുരം-ന്യൂഡൽഹി, 12624 തിരുവനന്തപുരം -ചെന്നൈ, 12696, 12698, 16629 എന്നീ ട്രയിനുകൾ 25-ന് തിരുവനന്തപുരത്തുനിന്ന് തിരിക്കും.

16382-കന്യാകുമാരി-മുംബൈ 25-ന് കന്യാകുമാരിയിൽനിന്ന്, 16525 കന്യാകുമാരി -ബെംഗളൂരു 25-ന് കന്യാകുമാരിയിൽനിന്ന്, 16312 25-ന് കൊച്ചുവേളിയിൽനിന്ന്, 16349 24-ന് കൊച്ചുവേളിയിൽനിന്ന്, 16348 24-ന് ചെന്നൈയിൽനിന്ന്, 16344 24-ന് മധുരയിൽനിന്ന് തിരിക്കും, 12695 24-ന് ചെന്നൈയിൽനിന്ന് തിരിക്കും, 16630 24-ന് മംഗളൂരുവിൽനിന്ന് തിരിക്കും, 16381 23-ന് മുംബൈയിൽനിന്ന്, 12623 24-ന് ചെന്നൈയിൽനിന്ന്, 17230 -ഹൈദരാബാദ്-തിരുവനന്തപുരം 23-ന് ൈഹദരാബാദിൽനിന്ന്, 12201 -(എൽ.ടി.ടി-കൊച്ചുവേളി) 23-ന് എൽ.ടി.ടിയിൽനിന്ന്, 16320, 16319-(ബാനസ് വാഡി-കൊച്ചുവേളി, കൊച്ചുവേളി-ബാനസ് വാഡി) യഥാക്രമം 24-ന് ബാനസ് വാഡിയിൽനിന്നു 25-ന് കൊച്ചുവേളിയിൽനിന്ന്, 06015- എറണാകുളം-വേളാങ്കണ്ണി 25-ന് എറണാകുളത്തുനിന്ന്, 06335-ഗോഹട്ടി-കൊച്ചുവേളി-22-ന് ഗോഹട്ടിയിൽനിന്ന്.

നിയന്ത്രണങ്ങൾ

16347 തിരുവനന്തപുരം-മംഗളൂരു, 16343-തിരുവനന്തപുരം-മധുര എന്നിവ ഇന്ന് ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയിൽ നിയന്ത്രിച്ചാവും ഓടുക. 16335 ഗാന്ധിധാം -നാഗർകോവിൽ 60 മിനിറ്റ് ഏറ്റുമാനൂരിൽ നിർത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP