Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പനിപ്പേടിയിൽ കേരളം; ഡെങ്കിയും എലിപ്പനിയും എച്ച്1എൻ1ഉം പടരുന്നു; ദിനംപ്രതി ചികിൽസ തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ സർക്കാർ

പനിപ്പേടിയിൽ കേരളം; ഡെങ്കിയും എലിപ്പനിയും എച്ച്1എൻ1ഉം പടരുന്നു; ദിനംപ്രതി ചികിൽസ തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം പനിപേടിയിൽ. ഡെങ്കിപനി പടർന്ന് പടിക്കുന്നതാണ് ഇതിന് കാരണം. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും മുൻകരുതൽ നടപടികളുമായി രംഗത്തുണ്ടെങ്കിലും രോഗം പടരുകതന്നെയാണ്.

വിവിധ തരം പനികൾ ബാധിച്ച് ഈ വർഷം തിരുവനന്തപുരത്ത് 14ഉം കൊല്ലത്ത് 6ഉം പത്തനംതിട്ടയിൽ 2ഉം ഇടുക്കിയിൽ 1ഉം പാലക്കാട് 4ഉം മലപ്പുറത്ത് 1ഉം പേർ മരിച്ചു. പകർച്ചപ്പനി ബാധിച്ച് 532 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോട്ടയം ജില്ലയിൽ ഇന്നലെ മാത്രം 317 പേർ ചികിൽസ തേടി. ഈ മാസം ഇതുവരെ 16 പേർക്കു ഡെങ്കിപ്പനി ബാധിച്ചു. 120 ഇതര സംസ്ഥാന തൊഴിലാളികളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 24 പേർക്കാണ് ഇതുവരെ എച്ച്1 എൻ1 സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ഈ മാസം 917 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1262 പേർക്കു സംശയിക്കുന്നു. 14 പേർക്ക് എച്ച്1എൻ1. ഇന്നലെ മാത്രം 1602 പേർ പനി ബാധിച്ചു ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആറ് ഡോക്ടർമാർക്കും ഡെങ്കിപ്പനി ബാധിച്ചു. കൊല്ലം ജില്ലയിൽ ഇന്നലെ ചികിൽസ തേടിയത് 728 പേർ. പത്തനംതിട്ട ജില്ലയിൽ ദിവസം ശരാശരി 300 പേരാണ് ഈയാഴ്ച പനി ബാധിച്ച് ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ എത്തിയത്. ആലപ്പുഴ ജില്ലയിൽ ഇന്നലെ ഏഴു പേരെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടു പേർക്ക് എലിപ്പനിയും ഏഴു പേർക്ക് ചിക്കൻ പോക്‌സും സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയിൽ ഈ മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 4333 ആണ്. ഇതിൽ ഒൻപതു പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ 82 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; 93 പേരിൽ എച്ച്1എൻ1 ബാധയും. എലിപ്പനി ബാധിച്ച് 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ജില്ലയിൽ ഏപ്രിലിനുശേഷം ഇതുവരെ 108 പേർക്ക് ഡെങ്കിപ്പനി വന്നു. മലപ്പുറം ജില്ലയിൽ 146 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. 12 പേർക്ക് സ്ഥിരീകരിച്ചു. രണ്ടുപേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിച്ച സ്ഥലങ്ങളിലെ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ, പനിക്കായി പ്രത്യക വാർഡുകൾ എന്നിവ അടിയന്തിരമായി തുടങ്ങാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദ്ദേശം നൽകി. ഇതോടൊപ്പം പകർച്ചപ്പനികൾക്കുള്ള മരുന്നിന്റെ ലഭ്യതയും ഉറപ്പ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ നിർദേശാനുസരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പനി ക്ലിനിക്, പനിക്കായ് പ്രത്യേക വാർഡ് എന്നിവ ഉടൻ തുടങ്ങും. പനിക്കുള്ള അടിസ്ഥാന പരിശോധനകൾ മുതൽ പ്ലേറ്റ്ലെറ്റ് പരിശോധന വരെ അത്യാഹിത വിഭാഗത്തിൽ സൗജന്യമാക്കും.

ആശുപത്രി തന്നെ പനിയുടെ ഉറവിടമായി മാറുന്ന സാഹചര്യം പ്രതിരോധിക്കാനും മഴക്കാല പൂർവ ശുചീകരണത്തിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനുമായി ആരോഗ്യ മന്ത്രിയുടെ നിർദേശാനുസരണം ശനിയാഴ്ച സൂപ്രണ്ട് ഓഫീസിൽ വച്ച് അടിയന്തിര യോഗം കൂടും. വിവിധ വകുപ്പ് മേധാവികൾ, ശുചീകരണത്തിന് നേതൃത്വം നൽകുന്നവർ, പി.ഡബ്ലിയു.ഡി., വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP