Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹ വാഗ്ദാനം നൽകി ദന്തഡോക്ടർ യുവതിയെ പീഡിപ്പിച്ചത് 15 വർഷം ! ഇയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞതോടെ പരാതി നൽകി യുവതി ; കാഞ്ഞങ്ങാട്ട് മറ്റൊരു യുവതിക്കും സമാന അനുഭവമുണ്ടായതിന് പിന്നാലെ ഡോക്ടർ പൊലീസ് പിടിയിൽ; കോഴിക്കോട് സ്വദേശിയുടെ വിവാഹ തട്ടിപ്പിങ്ങനെ

വിവാഹ വാഗ്ദാനം നൽകി ദന്തഡോക്ടർ യുവതിയെ പീഡിപ്പിച്ചത് 15 വർഷം ! ഇയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞതോടെ പരാതി നൽകി യുവതി ; കാഞ്ഞങ്ങാട്ട് മറ്റൊരു യുവതിക്കും സമാന അനുഭവമുണ്ടായതിന് പിന്നാലെ ഡോക്ടർ പൊലീസ് പിടിയിൽ; കോഴിക്കോട് സ്വദേശിയുടെ വിവാഹ തട്ടിപ്പിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പരിയാരം: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദന്തഡോക്ടർ യുവതിയെ പീഡിപ്പിച്ചത് 15 വർഷത്തോളം. പിലാത്തറയിലെ യുവതിയെ പീഡിപ്പിക്കുകയും ഇവരുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ കൈക്കലാക്കുകയും ചെയ്തതിന് പിന്നാലെ ചെറുപുഴയിൽ പ്രവർത്തിക്കുന്ന നിത്യചൈതന്യ ദന്തൽ ക്ലിനിക്ക് ഉടമ കോഴിക്കോട് സ്വദേശി ശ്യംകുമാർ എന്ന ഡോ.ഷാ മേനോനെ (48) പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്‌ച്ച വൈകിട്ട് കാഞ്ഞങ്ങാട്ട് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഡിവൈഎസ്‌പി കെ.വി വേണുഗോപാലിന്റെ നിർദേശപ്രകാരം പരിയാരം പൊലീസും സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നായിരുന്നു ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മേൽ ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പൊലീസിൽ പരാതി നൽകിയ യുവതിക്ക്  ഡോക്ടറുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ഇത്രയും വർഷം പീഡിപ്പിച്ചുവെന്നും ഇപ്പോഴാണ് ഡോക്ടർക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയാനിടയായതെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ ഡോക്ടർക്ക് കാഞ്ഞങ്ങാട്ടെ ഒരു യുവതിയുമായും ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു. ഡോ. ഷാ മേനോനെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP