Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിസാമിനു വേണ്ടി ജേക്കബ് ജോബിനെ വിളിച്ചതു മുൻ ഡിജിപി കൃഷ്ണമൂർത്തി; പൊലീസ് മേധാവി ബാലസുബ്രഹ്മണ്യത്തിനു വേണ്ടിയെന്ന മുഖവുരയോടെ സംസാരം; നിസാമിന്റെ ഭാര്യയെ പ്രതിയാക്കരുതെന്ന് ആവശ്യപ്പെട്ടു; കൃഷ്ണമൂർത്തിയുടെ 40 മിനിറ്റ് ശബ്ദരേഖ അടങ്ങിയ സിഡി മാദ്ധ്യമങ്ങൾക്കു കൈമാറി പി സി ജോർജ്

നിസാമിനു വേണ്ടി ജേക്കബ് ജോബിനെ വിളിച്ചതു മുൻ ഡിജിപി കൃഷ്ണമൂർത്തി; പൊലീസ് മേധാവി ബാലസുബ്രഹ്മണ്യത്തിനു വേണ്ടിയെന്ന മുഖവുരയോടെ സംസാരം; നിസാമിന്റെ ഭാര്യയെ പ്രതിയാക്കരുതെന്ന് ആവശ്യപ്പെട്ടു; കൃഷ്ണമൂർത്തിയുടെ 40 മിനിറ്റ് ശബ്ദരേഖ അടങ്ങിയ സിഡി മാദ്ധ്യമങ്ങൾക്കു കൈമാറി പി സി ജോർജ്

തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ ഡിജിപി ബാലസുബ്രഹ്മണ്യം സഹായിച്ചത് മുൻ ഡിജിപി എംഎൻ കൃഷ്ണമൂർത്തി വഴിയോ? ഇക്കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന സിഡി ചീഫ് വിപ്പ് പി സി ജോർജ് മാദ്ധ്യമങ്ങൾക്കു കൈമാറി. വൈകിട്ട് തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് പി സി ജോർജ് തെളിവുകൾ പുറത്തുവിട്ടത്.

കൃഷ്ണമൂർത്തിയും ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണമാണ് സിഡിയിലുള്ളത്. സ്വാമിയുടെ താൽപ്പര്യപ്രകാരമാണ് വിളിക്കുന്നതെന്ന് കൃഷ്ണമൂർത്തി പറയുമ്പോൾ എല്ലാവർക്കും കാശു കൊടുത്തതായി നിസാം പറഞ്ഞുവെന്ന് ജേക്കബ് ജോബ് പറയുന്നത് സിഡിയിൽ വ്യക്തമാണ്.

ജേക്കബ് ജോബിനെതിരെ നടപടിയെടുത്തത് ഡിജിപിയുടെ റിപ്പോർട്ടനുസരിച്ചാണെന്ന് കൃഷ്ണമൂർത്തി പറയുന്നതായി ശബ്ദരേഖയിലുണ്ട്. സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തെ കുറിച്ച് ആഭ്യന്തരമന്ത്രിയോട് പറഞ്ഞിരുന്നെന്ന് പറയുന്ന കൃഷ്ണമൂർത്തി മന്ത്രിയുടെ അടുപ്പക്കാരനുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്താൻ ശ്രമിക്കണമെന്ന് ജേക്കബ് ജോബിനെ ഉപദേശിക്കുന്നുമുണ്ട്.

ചന്ദ്രബോസ് കൊലപാതകക്കേസിൽ പേരാംമംഗലം സിഐയുടെ ഇടപെടലിനെ കുറിച്ചും സിഡിയിൽ പരാമർശമുണ്ട്. സിഐക്ക് നിസാമുമായി അടുത്ത ബന്ധമുണ്ടെന്നാണ് ജേക്കബ് ജോബ് പറയുന്നത്. രണ്ടരക്കേടി രൂപയുടെ ഇടപാട് ഒത്ത് തീർക്കാൻ വൈദീശ്വരൻ എന്നയാൾക്ക് വേണ്ടി ബാലസുബ്രഹ്!മണ്യം സംസാരിച്ചിരുന്നു എന്ന് ജേക്കബ് ജോബ് പറയുമ്പോൾ ഇയാളുമായുള്ള ഡിജിപിയുടെ ബന്ധം കൃഷ്ണമൂർത്തി അടിവരയിടുന്നു

മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വിശദമായ പരാതിയും ശബ്ദരേഖയുടെ സിഡിയും നൽകിയിട്ടുണ്ട്. ചന്ദ്രബോസിന് നീതികിട്ടുകമാത്രമാണ് തന്റെ ലക്ഷ്യമെന്നും പിസി ജോർജ്ജ് കൂട്ടി പറഞ്ഞു.

ജേക്കബ് ജോബിന്റെ സസ്‌പെൻഷന് ശേഷമുള്ള സംഭാഷണമാണ് ജോർജ് പുറത്തുവിട്ടത്. നിസാമിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഡിജിപി എം എൻ കൃഷ്ണമൂർത്തിയെ വിളിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്തതിന് തൊട്ടു പിന്നാലെയാണ് ആദ്യം വിളിച്ചത്. പിന്നീട് വീണ്ടും വിളിച്ചു. ജോബ് വിളിച്ചപ്പോൾ സ്വാമിയുടെ താൽപര്യ പ്രകാരമാണ് വിളിക്കുന്നതെന്ന് കൃഷ്ണമൂർത്തി പറഞ്ഞെന്നും ഇത് ഡിജിപി ബാലസുബ്രഹ്മണ്യത്തെ ഉദ്ദേശിച്ചാണെന്നും പി സി ജോർജ് പറഞ്ഞു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പി സി ജോർജ് കത്തു കൈമാറിയിരുന്നു. തൃശൂർ കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ കൃഷ്ണ മൂർത്തി വഴി ബാലസുഹ്മണ്യം വഴി സ്വാധീനിച്ചെന്നാണ് ചീഫ് വിപ്പ് പി സി ജോർജ്ജ് നൽകിയ കത്തിലുള്ളത്. നിസാമും കൃഷ്ണമൂർത്തിയും തമ്മിലെ ഫോൺ സംഭാഷണത്തിന്റെ 40 മിനിറ്റോളം നീളുന്ന ശബ്ദരേഖയും കൈമാറി. ഡിജിപി ബാലസുബ്രഹ്മണ്യം കേസിൽ നേരിട്ട് ഇടപെടുന്നതിന്റെ തെളിവുകൾ ഇല്ലെന്ന വസ്തുത കൂടിയാണ് പുറത്തുവരുന്നത്.

ഇതുമായി ബന്ധപ്പെട്ട സിഡിയാണ് വൈകിട്ടു നടത്തിയ വാർത്താസമ്മേളനത്തിൽ പി സി ജോർജ് മാദ്ധ്യമപ്രവർത്തകർക്കു കൈമാറിയത്. അതേസമയം, പി സി ജോർജിനെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. പി സി ജോർജ് നൽകിയ സിഡിയിൽ തെളിവില്ലെന്നു ചെന്നിത്തല പറഞ്ഞു. ജോർജിനൊപ്പമിരുന്നാണ് സിഡി കണ്ടതും കത്തുവായിച്ചതും. അതിലൊന്നും ഡിജിപിയെ കുറ്റപ്പെടുത്തുന്ന തെളിവില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

താൻ ആരേയും ജേക്കബ് ജോബുമായി സംസാരിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ ബാലസുബ്രഹ്മണ്യം വിശദീകരിച്ചിരുന്നു.. താൻ ഒരു ക്രിമിനൽ കേസിലും ഇടപെടാറില്ല. നിസാമിനെ രക്ഷിക്കാനായി നേരിട്ടോ ഫോണിലോ ജേക്കബ് ജോബിനെ ബന്ധപ്പെട്ടിട്ടുമില്ലെന്നാണ് ബാലസുബ്രഹ്മണ്യത്തിന്റെ നിലപാട്. അതിനിടെ ആരോപണങ്ങൾ കൃഷ്ണമൂർത്തിയും നിഷേധിച്ചിട്ടുണ്ട്. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതാകാമെന്ന നിലപാടിലാണ് മുൻ ഡിജിപി.

ഡിജിപി ബാലസുബ്രഹ്മണ്യത്തിന് നിസാം കേസുമായി ബന്ധമുണ്ട്. അതുകൊണ്ട് നിസാമിന്റെ ഭാര്യയെ കേസിൽ കുടുക്കരുതെന്നാണ് ഡിജിപി റാങ്കിലുള്ള കൃഷ്ണമൂർത്തി ജേക്കബ് ജോബിനോട് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ചീഫ് വിപ് പി.സി ജോർജ് നൽകിയ കത്തിലും സിഡിയിലുമാണ് ഇക്കാര്യം പറയുന്നത്. കാപ്പ ചുമത്തുന്നതിൽ ഇളവ് നൽകണമെന്നതാണ് മൂർത്തി ടെലിഫോണിൽ ആവശ്യപ്പെടുന്നത്. സിഡിയിലെ 40 മിനുട്ടുള്ള ശബ്ദരേഖയിൽ നിസാം വേണ്ടപ്പെട്ട ആളാണെന്ന് മുൻഡിജിപി പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങളൊന്നും നടക്കുന്നില്ലല്ലോ എന്നും സ്വാമിക്ക് (ഡിജിപി ബാലസുബ്രഹ്മണ്യം) താൽപര്യമുള്ള കാര്യം അറിയാമല്ലോ എന്നും ശാസനാരൂപത്തിലും കൃഷ്ണമൂർത്തി സംസാരിക്കുന്നുണ്ട്.

ശുപാർശകൾ നടപ്പിലാക്കാത്തതിന് ജേക്കബ് ജോബിനോട് ഡിജിപിക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും പിസി ജോർജിന്റെ കത്തിൽ ആരോപണമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് പേജുള്ള കത്താണ് പി.സി ജോർജ് മുഖ്യമന്ത്രിക്ക് നൽകിയത്. ഇതിൽ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സിഐ ബിജു കുമാറിനെതിരെയും പരാമർശമുണ്ട്. ചന്ദ്രബോസിന്റെ വസ്ത്രം ഏറ്റെടുക്കാത്തതിലും പ്രതി നിഷാമുമായി ബാംഗ്ലൂരിലേക്കുള്ള യാത്രയെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നു.

അന്വേഷണകാലത്ത് ഡിജിപി ഒരു വസ്ത്രസ്വർണ വ്യാപാരിയുടെ അതിഥിയായി മൂന്ന് ദിവസം കഴിഞ്ഞതിനെക്കുറിച്ചും , ഈ വസ്ത്രവ്യാപാരിക്ക് നിസാമുമായി അടുത്തബന്ധമുള്ളതിനെക്കുറിച്ചും കത്തിലുണ്ട്. ഡിജിപിയുടെ സുഹൃത്തായ ഒരു ചാട്ടേഡ് അക്കൗണ്ടന്റുമായുള്ള കേസിൽ ഇടപെട്ട കാര്യവും പി.സി ജോർജ് കത്തിൽ പറയുന്നു.2.5 കോടിയുടെ തട്ടിപ്പ് ഒത്തുതീർക്കാൻ ഇടപെടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കത്തിലുള്ളത്.

അതിനിടെ ടെലിഫോൺ സംഭാഷണം അടങ്ങിയ സിഡി വ്യാജമാണെന്നും ജീവിതത്തിൽ ഇതുവരെ അഴിമതി കാണിച്ചിട്ടില്ലെന്നും മുൻഡിജിപി എം.എൻ. കൃഷ്ണമൂർത്തി. പി.സി ജോർജിന്റെ കത്തിനെക്കുറിച്ചുള്ള വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. മറ്റുകാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP