Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടുവീടാന്തരം കയറി ഭക്തരിൽ നിന്ന് വഴിപാട് രസീത് പിരിവ് നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിട്ടെന്നത് വ്യാജ വാർത്ത; വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്രത്തിൽ ബന്ധപ്പെടണമെന്നും ബോർഡ്; ഇപ്പോൾ പ്രചരിക്കുന്നത് തെറ്റിധാരണ പരത്തും വിവരങ്ങളെന്ന് ദേവസ്വം പ്രസിഡന്റ്

വീടുവീടാന്തരം കയറി ഭക്തരിൽ നിന്ന് വഴിപാട് രസീത് പിരിവ് നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിട്ടെന്നത് വ്യാജ വാർത്ത; വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്രത്തിൽ ബന്ധപ്പെടണമെന്നും ബോർഡ്; ഇപ്പോൾ പ്രചരിക്കുന്നത് തെറ്റിധാരണ പരത്തും വിവരങ്ങളെന്ന് ദേവസ്വം പ്രസിഡന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് വഴിപാട് നടത്തുന്നതിലേക്കായി , വീടുവീടാന്തരം കയറി ഭക്തരിൽ നിന്ന് വഴിപാട് രസീത് പിരിവ് നടത്തുന്നതിന് ബോർഡ് ഉത്തരവിട്ടിരിക്കുന്നു എന്ന തരത്തിൽ ചില പത്രങ്ങളിൽ വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ലോക്ഡൗണിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം ഇല്ലെങ്കിലും ഭക്തർക്ക് വഴിപാട് നടത്താനുള്ള അവസരം ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുമായോ സബ് ഗ്രൂപ്പ് ഓഫീസർമാരുമായോ ബന്ധപ്പെട്ട് വഴിപാടുകൾ നടത്താവുന്നതാണ് എന്നുമാണ് ബോർഡ് തീരുമാനിച്ച് ,ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്നും പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ അറിയിച്ചു.

ഉത്തരവിൽ ഒരു സ്ഥലത്തും ജീവനക്കാർ ഭക്തരുടെ വീടുകളിൽ പോയി രസീത് എഴുതി വഴിപാട് നടത്തണമെന്ന് നിർദ്ദേശിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP