Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആത്മാർഥമായ വിശ്വാസമുണ്ടെങ്കിൽ കണ്ണൂർ സ്വദേശിനി ശബരിമലയിൽ എത്തില്ലെന്ന് പത്മകുമാർ; ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കിൽ വരില്ല; പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാം; അയ്യപ്പനെ കാണാൻ മാലയിട്ട് വ്രതം നോക്കുന്ന രേഷ്മ നിഷാന്തിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ

ആത്മാർഥമായ വിശ്വാസമുണ്ടെങ്കിൽ കണ്ണൂർ സ്വദേശിനി ശബരിമലയിൽ എത്തില്ലെന്ന് പത്മകുമാർ; ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കിൽ വരില്ല; പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാം; അയ്യപ്പനെ കാണാൻ മാലയിട്ട് വ്രതം നോക്കുന്ന രേഷ്മ നിഷാന്തിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അയ്യപ്പനിൽ ആത്മാർഥമായ വിശ്വാസമുണ്ടെങ്കിൽ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ.കണ്ണൂർ സ്വദേശിനിയായ രേഷ്മ നിഷാന്ത് വ്രതമെടുത്ത് ശബരിമലയിൽ എത്തുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പത്മകുമാർ.

'ശബരിമല ക്ഷേത്രത്തോട് ആത്മാർഥമായ വിശ്വാസമുള്ള ആളാണെങ്കിൽ വരുമെന്നു വിശ്വസിക്കുന്നില്ല. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കിൽ വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാം.' - പത്മകുമാർ പറഞ്ഞു. ശബരിലയിൽ എത്തുന്നത് വിപ്ലവകാരിയായല്ല, യഥാർഥ വിശ്വാസിയായി ആചാരങ്ങളെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അവർ ശബരിമലയിലേക്ക് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നാളത്തെ ചർച്ചയിൽ തന്ത്രികുടുംബവും പന്തളം കൊട്ടാരവും പങ്കെടുക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം. അയപ്പ സേവാ സമാജം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു കൊണ്ടാണ് മന്ത്രി ഇ പി ജയരാജൻ രംഗത്തെത്തിയത്. ശബരിമല വിഷയത്തിൽ സംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോൺഗ്രസും ശ്രമിക്കുന്നത്. ഈ സമീപനം കോൺഗ്രസ്സിനെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ സംഘപരിവാറും കോൺഗ്രസും ബോധപൂർവം അക്രമം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. നിലവാരം കുറഞ്ഞ പ്രചാരണമാണ് ഇവർ നടത്തുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവിയുടെ കൈയും കാലും കൊത്തുമെന്ന് ഭീഷണിപ്പെടുത്തി. പി കെ ശ്രീമതി എം പി ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണവും അസഭ്യ വർഷവും നടത്തി. സിനിമാക്കാരനായ കൊല്ലം തുളസി ശബരിമലയിൽ പോകുന്ന സ്ത്രീകളെ രണ്ടായി പിളരുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെയെല്ലാം തുടർച്ചയാണ് ശബരിമലയിൽ പോകാൻ മാലയിട്ട കണ്ണൂർ ഇരിണാവ് സ്വദേശിനി രേഷ്മ നിഷാന്തിന് നേരെ നടക്കുന്ന ആക്രോശങ്ങൾ.

ആർഎസ്എസ് തനിനിറം ജനങ്ങൾ തിരിച്ചറിയും. വിശ്വാസികളുടെ പ്രാർത്ഥനാ യോഗങ്ങൾ അലങ്കോലപ്പെടുത്തുക, വിശ്വാസികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ അങ്ങേയറ്റം മോശമായ നടപടികളാണ് ആർ എസ് എസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കോൺഗ്രസ്സിന്റെ കൊടി ഉപേക്ഷിച്ച് ബിജെപിക്കു പിന്നിൽ അണി നിരക്കാനാണ് ഇപ്പോൾ കോൺഗ്രസ്സ് നേതാക്കളുടെ ആഹ്വാനം. ഇത് കോൺഗ്രസ്സിന്റെ തകർച്ചയിലേക്ക് നയിക്കും. കോൺഗ്രസ്സിന്റെ പരമ്പര്യമല്ല ഇപ്പോൾ കേരളത്തിലെ നേതാക്കൾ പിന്തുടരുന്നത്. ശബരിമല വിധിയെ ആദ്യം കോൺഗ്രസ് ഹൈക്കമാണ്ടും ഉമ്മൻ ചാണ്ടി, ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും അനുകൂലിച്ചതാണ്. എന്നാൽ പിന്നീട് കേരളത്തിലെ നേതാക്കൾ നിലപാട് മാറ്റി. ഈ കള്ളക്കളിയെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.

വിശ്വസികളുമായി ഏറ്റുമുട്ടൽ എന്നത് സർക്കാർ നിലപാടല്ല. വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കുകയാണ് സർക്കാർ നയം.നിയമ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് കോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തം. ആ ചുമതലയാണ് സർക്കാർ നിറവേറ്റുന്നത്. വിശ്വാസികളും ജനങ്ങളും ഇപ്പോൾ വസ്തുത തിരിച്ചറിഞ്ഞുതുടങ്ങി. ആദ്യ ഘട്ടത്തിൽ സമരത്തിനുണ്ടായ പലരും പിന്മാറി. വൈകാതെ ബാക്കിയുള്ളവരും പിന്മാറും. സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് ഇറക്കുന്നത്. ഇത്തരക്കാരുടെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യവും ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും ജയരാജൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP