Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേവസ്വം ബോർഡ് പ്രസിഡന്റ് പരാജയമെന്ന് മുൻ പ്രസിഡന്റ്; മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ പത്മകുമാറിന്റെ മുട്ടിടിച്ചു; പൊലീസിനെ ഇറക്കി അയ്യപ്പന്മാരെ മാറ്റി യുവതികള കയറ്റാമെന്ന് വിചാരിക്കേണ്ട; ജീവത്യാഗത്തിനും തയ്യാറെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

ദേവസ്വം ബോർഡ് പ്രസിഡന്റ് പരാജയമെന്ന് മുൻ പ്രസിഡന്റ്; മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ പത്മകുമാറിന്റെ മുട്ടിടിച്ചു; പൊലീസിനെ ഇറക്കി അയ്യപ്പന്മാരെ മാറ്റി യുവതികള കയറ്റാമെന്ന് വിചാരിക്കേണ്ട; ജീവത്യാഗത്തിനും തയ്യാറെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

പത്തനംതിട്ട ; മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ മുട്ടിടിച്ച് എടുത്ത തീരുമാനങ്ങളെല്ലാം പിൻവലിച്ച ദേവസ്വം ബോർഡും പ്രസിഡന്റും പരാജയമാണെന്ന് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റ് എ.പത്മകുമാർ രാജിവെയ്ക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ്. അതിന്റെ ഭരണത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല. എന്നാൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇടപെടുന്നെന്നും പ്രയാർ ആരോപിച്ചു.

വൻതോതിൽ പൊലീസിനെ വിന്യസിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും, ചിത്തിരപൂജയ്ക്ക് സന്നിധാന്തിൽ എത്താൻ പറ്റാത്ത വിധത്തിൽ ഭക്തരെ ഭീതിയിലാഴ്‌ത്തി. അയ്യപ്പന്മാരെ സന്നിധാനത്തിൽനിന്ന് അകറ്റിയ ശേഷം യുവതികളെ കയറ്റാമെന്നാണ് വിചാരിക്കുന്നതെങ്കിൽ നടക്കില്ല. അയ്യപ്പനു വേണ്ടി ജീവത്യാഗത്തിനും തയാറാണ്.ശബരിമലയിലെ സംഭവ വികാസനങ്ങളെപ്പറ്റി കോടതിക്കു റിപ്പോർട്ട് നൽകാൻ ബോർഡ് എടുത്ത തീരുമാനത്തിൽനിന്നു മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ മുട്ടിടിച്ചുകൊണ്ടാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പിന്മാറിയത്.

ഭരണരംഗത്ത് പൂർണ പരാജയമായ പ്രസിഡന്റ് രാജിവെച്ച് ഒഴിയുന്നതാണ് നല്ലത്. അയ്യപ്പന്മാരോടു സർക്കാരും ബോർഡും ശത്രുതാപരമായാണ് പെരുമാറുന്നത്. കോടതിവിധിയെ മറയാക്കി വിശ്വാസിസമൂഹത്തിനെതിരെ നരനായാട്ട് നടത്തുന്നു. കിരാതമായ ഭരണം ശബരിമലയുടെ കീർത്തി നഷ്ടപ്പെടുത്തും. പ്രവേശന നികുതി ഉൾപ്പെടെ തീർത്ഥാടന കാലത്ത് 1300 കോടി രൂപയാണ് സംസ്ഥാനത്തിനു ലഭിക്കുന്നത്. എന്നിട്ടും സേവനത്തിന്റെ പേരിൽ പണം തട്ടിയെടുക്കുന്നു. ജലവിതരണത്തിന് 9 കോടി രൂപയും വൈദ്യുതിക്ക് 4 കോടി രൂപയുമാണ് ഈടാക്കുന്നത്. ശുചീകരണത്തിന് കലക്ടർ 1.5 കോടി രൂപ വാങ്ങുന്നതായും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP