Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ വഴിപാട് സ്വർണത്തിലെ കുറവ്: ദേവസ്വം മന്ത്രി ബോർഡിനോട് വിശദീകരണം തേടി; ലോക്കൽ ഫണ്ട് ഓഡിറ്റിൽ മാത്രമേ കുറവ് സ്ഥിരീകരിക്കാൻ കഴിയൂ; സ്‌ട്രോങ് റൂമുകൾ പുതിയ ടെക്‌നോളജി ഉപയോഗിച്ച് ശക്തിപ്പെടുത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ

ശബരിമലയിൽ വഴിപാട് സ്വർണത്തിലെ കുറവ്: ദേവസ്വം മന്ത്രി ബോർഡിനോട് വിശദീകരണം തേടി;  ലോക്കൽ ഫണ്ട് ഓഡിറ്റിൽ മാത്രമേ കുറവ് സ്ഥിരീകരിക്കാൻ കഴിയൂ; സ്‌ട്രോങ് റൂമുകൾ പുതിയ ടെക്‌നോളജി ഉപയോഗിച്ച് ശക്തിപ്പെടുത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിൽ കുറവുവന്നതിനെ കുറിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധന കഴിഞ്ഞാൽ മാത്രമേ കാര്യം സ്ഥിരീകരിക്കാനാവൂ. സ്‌ട്രോങ് റൂമുകൾ പുതിയ സാങ്കതിക വിദ്യ ഉപയോഗിച്ച് ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിൽ വഴിപാടായി കിട്ടിയ 40 കിലോ സ്വർണവും നൂറ് കിലോ വെള്ളിയുമാണ് കുറവ് കാണിച്ചത്. ഓഡിറ്റിംഗിൽ സ്വർണവും വെള്ളിയും കുറവുണ്ടായത് കണ്ടെത്തിനെ തുടർന്ന് ശബരിമല സ്‌ട്രോംഗ് റൂം നാളെ തുറന്ന് പരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്. സ്വർണവും വെള്ളിയും സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ല. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റിങ് വിഭാഗം നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധിക്കും. നടപടി വഴിപാട് ഇനത്തിൽ കിട്ടയ സ്വർണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതിനെ തുടർന്ന്.

കാണിക്കയായി ലഭിക്കുന്ന സ്വർണവും വെള്ളിയും 4 എ രജിസ്റ്ററിൽ രേഖപ്പെടുത്തുകയാണ് പതിവ് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുമ്പോൾ രജിസ്റ്ററിലെ എട്ടാം നമ്പർ കോളത്തിലാണ് രേഖപ്പെടുത്തുക. 2017ന് ശേഷം ലഭിച്ചതിൽ നിന്നാണ് 40 കിലോ സ്വർണവും നൂറ് കിലോ വെള്ളിയും എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തിയിട്ടില്ല. നാളെ നടക്കുന്ന പരിശോധനയിൽ സ്‌ട്രോംഗ് റൂുമിലെത്തിയ സ്വർണത്തിന്റെയും വെള്ളിയുടെയും അളവ് രേഖപ്പെടുത്തും. അങ്ങനെ രേഖപ്പെടുത്തുന്ന മഹസറിൽ സ്വർണവും വെള്ളിയും കൃത്യമായ അളവ് കണ്ടില്ലെങ്കിൽ ശബരിമലയിലെ ഉത്തരാദിത്തപ്പെട്ടവർ അതിന് മറുപടി നൽകേണ്ടതായി വരും.

കുറവ് കണ്ടെത്തിയ സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് നാളെ പരിശോധിക്കുക. ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് നളെ പരിശോധന നടത്തുന്നത്. നാളെ 12മണിക്കാണ് സ്ട്രോങ്ങ് റൂം മഹസർ പരിശോധിക്കുക. 2017 ന് ശേഷം മൂന്ന് വർഷത്തെ വഴിപാടാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്തത്. ആറന്മുളയിൽ ഉള്ള സ്‌ട്രോങ് റൂം മഹസർ ആണ് പരിശോധിക്കുക.

ശബരിമലയിൽ ഭക്തർ വഴിപാടിലൂടേയും കാണിക്കയിലൂടേയും ലഭിച്ച സ്വർണം, വെള്ളി എന്നിവയെല്ലാം ക്ഷേത്രത്തിലെ 4 എ രജിസ്റ്ററിൽ രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ. ഈ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള സ്വർണം പിന്നീട് സ്‌ട്രോംങ് റൂമിലേയ്ക്ക് മാറ്റുമ്പോൾ അത് രജിസ്റ്ററിന്റെ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തണം. എന്നാൽ ഇപ്പോൾ നഷ്ടപ്പെട്ട സ്വർണവും വെള്ളിയും ലഭിച്ചുവെന്ന് രേഖകൾ ഉണ്ടെങ്കിലും ഇത് സ്‌ട്രോംങ് റൂമിലേയ്ക്ക് മാറ്റിയതിന് തെളിവില്ല. ഇതിനെ തുടർന്നാണ് നാളെ സ്‌ട്രോംങ് റൂം പരിശോധിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP