Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒറ്റ ക്യാൻവാസിൽ വരച്ചത് ലോകത്തിലെ ആയിരത്തി ഏഴു പ്രതിഭകളെ; അറേബ്യാൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ തിളക്കത്തിൽ ദേവസ്യ ദേവഗിരി: 37 മീറ്റർ നീളമുള്ള ക്യാൻവാസിൽ എബ്രഹാം ലിങ്കൺ ,ഗാന്ധിജി ,ഇ എം എസ് തുടങ്ങി ലോകത്തിലെ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ വരച്ച് തള്ളിയ ദേവസ്യയ്ക്ക് ഇത് അഭിമാന നിമിഷം

ഒറ്റ ക്യാൻവാസിൽ വരച്ചത് ലോകത്തിലെ ആയിരത്തി ഏഴു പ്രതിഭകളെ; അറേബ്യാൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ തിളക്കത്തിൽ ദേവസ്യ ദേവഗിരി: 37 മീറ്റർ നീളമുള്ള ക്യാൻവാസിൽ എബ്രഹാം ലിങ്കൺ ,ഗാന്ധിജി ,ഇ എം എസ് തുടങ്ങി ലോകത്തിലെ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ വരച്ച് തള്ളിയ ദേവസ്യയ്ക്ക് ഇത് അഭിമാന നിമിഷം

എം പി റാഫി

കോഴിക്കോട്: അറേബ്യാൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ തിളക്കത്തിൽ ദേവസ്യ ദേവഗിരി. ഒറ്റ ക്യാൻ വാസിൽ ലോകത്തിലെ ആയിരത്തി ഏഴു പ്രതിഭകളെ പെൻ ഡ്രോയിങ് വരച്ച ചിത്രകാരനും ശില്പിയും റിട്ടയേർഡ് അദ്ധ്യാപകനുമായ ദേവസ്യ ദേവഗിരിയാണ് അറേബ്യാൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് അർഹനായത് .

37 മീറ്റർ നീളമുള്ള ക്യാൻവാസിൽ എബ്രഹാം ലിങ്കൺ ,ഗാന്ധിജി ,ഇ എം എസ് തുടങ്ങി ലോകത്തിൽ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയാണ് ദേവസ്യ ഒറ്റ ക്യാൻവാസിൽ ജെൽ പേനകൊണ്ട് വരച്ചത് .ഇക്കഴിഞ്ഞ ദിവസം ഡൽഹിയിലെ കോൺസ്റ്റിറ്റുഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ ഖഫീൽ ഖാൻ ,ദേവസ്യ ദേവഗിരിക്ക് ക്ക് അറേബ്യൻ വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് സമ്മാനിച്ചു .അറേബ്യൻ വേൾഡ് റെക്കോഡ് പ്രതിനിധികളായ ഗിന്നസ് ദിലീപ് ,യാസർ അറഫാത്ത് ,സലിം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ 40 വർഷത്തിലേറെയായി പോർട്രൈറ്റ് രംഗത്തും ശിൽപ്പ നിർമ്മാണ രംഗത്തും ശ്രദ്ദേയനായ ദേവസ്യ ദേവഗിരി മെഡിക്കൽ കോളേജ് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപക വൃത്തിയിൽ നിന്നും ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു വിരമിച്ചത്. 

2500 ലേറെ ഓയിൽ പെൻഡിറ്റിങ് ഇതിനകം ചെയ്തു കഴിഞ്ഞു. ക്രിസ്ത്യൻ കോളേജിലെ ഗാന്ധി പ്രതിമ ഉൾപ്പടെ നിരവധി ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കോഴിക്കോട് യൂണിവേഴ്‌സൽ ആർട്‌സിൽ നിന്നും ചിത്രകലാ പഠനം പൂർത്തിയാക്കിയ ദേവസ്യ ജന്മസിദ്ധമായ കഴിവും വളർത്തിയെടുത്താണ് ഈ രംഗത്ത് ശ്രദ്ദേയനായത് .ഡൽഹി ,കാശ്മീർ ,കന്യകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പെൻഡ്രോയിങ് കൂടുതൽ മെച്ചപ്പെടുത്തി ഗിന്നസിലേക്ക് ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ദേവസ്യ ദേവഗിരി.

കോഴിക്കോട് കോടഞ്ചേരി കണ്ണോത്ത് സ്വദേശി കർഷകനായ വർക്കിയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ നടക്കാവ് വിശ്വഭാരതി ഹിന്ദി വിദ്യാലയത്തിൽ നിന്നും വിരമിച്ച ഗ്ലാഡിസ് ദേവസ്യ. മക്കൾ ചിത്രകാരന്മാരായ റോണി ദേവസ്യ, റെന്നി ദേവസ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP