Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്കർമ്മത്തിന്റെ പേരിൽ കുറ്റപ്പെടുത്തരുതെന്നു ജേക്കബ് തോമസ്; കൊല്ലത്തെ സ്വകാര്യ കോളേജിൽ ജോലി ചെയ്തതിനു ഡിജിപി ചീഫ് സെക്രട്ടറിക്കു വിശദീകരണം നൽകി

സത്കർമ്മത്തിന്റെ പേരിൽ കുറ്റപ്പെടുത്തരുതെന്നു ജേക്കബ് തോമസ്; കൊല്ലത്തെ സ്വകാര്യ കോളേജിൽ ജോലി ചെയ്തതിനു ഡിജിപി ചീഫ് സെക്രട്ടറിക്കു വിശദീകരണം നൽകി

തിരുവനന്തപുരം: സത്കർമ്മത്തിന്റെ പേരിലാണു തന്നെ കുറ്റപ്പെടുത്താൻ നീക്കമെന്നു ഡിജിപി ജേക്കബ് തോമസ്. കൊല്ലത്തെ സ്വകാര്യ കോളജിൽ ജോലി നോക്കിയ സംഭവത്തിൽ ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണത്തിലാണു ജേക്കബ് തോമസിന്റെ പരാമർശം.

ഡിജിപി നൽകിയ വിശദീകരണം ചീഫ് സെക്രട്ടറിയുടെ ഓഫീസ് പരിശോധിക്കുകയാണ്. കോളജിൽ ജോലി നോക്കിയതിന് താൻ വാങ്ങിയ ശമ്പളം തിരികെ നൽകിയ സ്ഥിതിക്ക് ചെയ്തത് ഒരു തെറ്റായി കാണേണ്ടതില്ലെന്ന് വിശദീകരണത്തിൽ ജേക്കബ് തോമസ് പറയുന്നു.

ചെയ്തത് ഒരു സൽക്കർമ്മമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ തന്നെ കുറ്റപ്പെടുത്തേണ്ടതില്ല. തനിക്ക് എതിരെയുള്ള നടപടി അവസാനിപ്പിക്കണമെന്നും വിശദീകരണത്തിലുണ്ട്.

സർക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ കോളജിൽ ജോലിചെയ്തുവെന്നായിരുന്നു ജേക്കബ് തോമസിനെതിരായ ആരോപണം. ചീഫ് സെക്രട്ടറി അയച്ച നോട്ടീസിനു മറുപടി നൽകാൻ കൂടുതൽ സമയവും രേഖകളും തെളിവുകളും ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്ത ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാർ, ചീഫ് സെക്രട്ടറിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ 27നാണ് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു ജേക്കബ് തോമസിനു ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ എംഡിയായിരുന്നപ്പോൾ, സ്വകാര്യകോളേജിൽ ജേക്കബ് തോമസ് ജോലി ചെയ്തുവെന്നായിരുന്നു വിവാദം. ചീഫ് സെക്രട്ടറി അയച്ച കാരണം കാണിക്കൽ നോട്ടീസിന് ജേക്കബ് തോമസ് നേരത്തെ തന്നെ മറുപടി നൽകിയിരുന്നു. എന്നാൽ, അതിൽ തൃപ്തി പോരെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ലഭിച്ച നോട്ടീസിനാണ് ജേക്കബ് തോമസ് ഇപ്പോൾ മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP