Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൂടത്തായി കൊലപാതക പരമ്പര: ആറ് കേസുകൾ രജിസ്റ്റർ ചെയ്യും; വേണ്ടി വന്നാൽ അന്വേഷണ സംഘം ഇനിയും വിപുലീകരിക്കുമെന്നും ഡിജിപി

കൂടത്തായി കൊലപാതക പരമ്പര: ആറ് കേസുകൾ രജിസ്റ്റർ ചെയ്യും; വേണ്ടി വന്നാൽ അന്വേഷണ സംഘം ഇനിയും വിപുലീകരിക്കുമെന്നും ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസന്വേഷണത്തിലും തുടർനടപടികളിലും ഇത് ഗുണംചെയ്യുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. വേണ്ടിവന്നാൽ നിലവിലുള്ള അന്വേഷണസംഘം ഇനിയും വിപുലീകരിക്കുമെന്നും ബെഹ്റ പറഞ്ഞു.

അതേസമയം കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി ഉൾപ്പെടെ മൂന്നു പേരെ താമരശേരി കോടതി ഇന്ന് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോളി, മാത്യു, പ്രജികുമാർ എന്നിവരെയാണ് ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കൊലപാതക പരമ്പരക്ക് പിന്നിൽ വൻ ആസൂത്രണമുണ്ടെന്നും കസ്റ്റഡിയിൽ ലഭിക്കുന്നതോടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആരംഭിക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP