Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഗ്‌നിശമന സേനാ മേധാവിയായി ഡി.ജി.പി ആർ ശ്രീലേഖ ചുമതലയേറ്റു; ഡി.ജി.പി റാങ്കിലേക്ക് ഉയർത്തിയത് ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ; നിയനം ഡി.ജി.പി എ ഹേമചന്ദ്രൻ വിരമിച്ച ഒഴിവിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പിയായ ആർ ശ്രീലേഖ അഗ്‌നിശമന സേനാ മേധാവിയായി ചുമതലയേറ്റു. ഡിജിപി എ ഹേമചന്ദ്രൻ വിരമിച്ച ഒഴിവിലാണ് ശ്രീലേഖ എത്തിയത്. തിരുവനന്തപുരത്തെ ഫയർഫോഴ്സ് ആസ്ഥാനത്തെത്തിയാണ് ചുമതല ഏറ്റെടുത്തത്.

1987 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥയായ ആർ ശ്രീലേഖ ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെയാണ് ഡി.ജി.പി റാങ്കിലേക്ക് ഉയർത്തിയത്. ഉച്ചക്ക് പന്ത്രണ്ടേകാലോടെ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ അഗ്‌നിശമന സേന ആസ്ഥാനത്തെത്തിയ ശ്രീലേഖയെ ജീവനക്കാർ സ്വീകരിച്ചു. തുടർന്ന് അഗ്‌നിശമന സേന മേധാവിയുടെ മുറിയിലെത്തിയ ശ്രീലേഖയ്ക്ക് എ ഹേമചന്ദ്രൻ ചുമതലകൾ കൈമാറി. പുതിയ സ്ഥാനത്തെത്തിയപ്പോഴും പഴയ ശീലം തുടർന്നു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല.

ക്രൈംബ്രാഞ്ച് ഐജി, വിജിലൻസ് ഡയറക്ടർ, ഇന്റലിജൻസ് എഡിജിപി എന്നീ നിലകളിൽ ആർ ശ്രീലേഖ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അടക്കം നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവർത്തിച്ചു. മൂന്നരപ്പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്നാണ് എ ഹേമചന്ദ്രൻ വിരമിച്ചത്. വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ മെഡലടക്കം എ ഹേമചന്ദ്രൻ നേടിയിട്ടുണ്ട്. സോളാർ കേസടക്കം നിരവധി വിവാദമായ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി.

മഹാപ്രളയത്തിൽ രക്ഷകരായും കോവിഡിൽ അമ്പതിനായിരത്തിലേറെ പേർക്ക് മരുന്നെത്തിച്ചും രക്ഷാപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചാണ് എ ഹേമചന്ദ്രൻ ഫയർഫോഴ്സിന്റെ പടിയിറങ്ങുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP