Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജിഷയുടെ കൊലപാതകിയെ ഉടൻ പിടികൂടുമെന്ന് ഡിജിപി; പ്രതിയെ പിടികൂടാൻ തിരിച്ചറിയൽ പരേഡ് വേണ്ടിവരുമെന്നും സെൻകുമാർ; കുറുപ്പുംപടി പൊലീസ് സ്‌റ്റേഷന് മുന്നിൽ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തുംതള്ളും

ജിഷയുടെ കൊലപാതകിയെ ഉടൻ പിടികൂടുമെന്ന് ഡിജിപി; പ്രതിയെ പിടികൂടാൻ തിരിച്ചറിയൽ പരേഡ് വേണ്ടിവരുമെന്നും സെൻകുമാർ; കുറുപ്പുംപടി പൊലീസ് സ്‌റ്റേഷന് മുന്നിൽ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തുംതള്ളും

പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം അന്വേഷണസംഘം നിഗമനങ്ങളിൽ എത്തിച്ചേർന്നതിന് ശേഷം മാത്രമെന്ന് ഡിജിപി ടി.പി. സെൻകുമാർ. പെരുമ്പാവൂരിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയെ ഉടൻ പിടികൂടുമോ എന്ന ചോദ്യത്തിന് ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പൊലീസിനെതിരായ വിമർശനങ്ങളെ കാര്യമായി കാണുന്നില്ലെന്നും പൊലീസ് അന്വേഷണ രീതികളെ കുറിച്ച് ജ്ഞാനമില്ലാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം പൂർത്തിയായ ശേഷം ആരോപണങ്ങൾക്ക് മറുപടി നൽകും. എന്നാൽ, അന്വേഷണം എപ്പോൾ പൂർത്തിയാകുമെന്ന് പറയാനാകില്ലെന്നും ഡിജിപി വ്യക്തമാക്കി. പ്രതിയെ പിടികൂടാൻ തിരിച്ചറിയൽ പരേഡ് വേണ്ടിവരുമെന്നും ഡിജിപി അറിയിച്ചു. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും ജിഷയുടെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് കുറുപ്പംപടി പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിജിപി സ്റ്റേഷനിൽ വന്നുപോയതിന് പിന്നാലെയാണ് സംഭവം. പ്രതിയെ ഇതുവരെ പിടികൂടാത്തത് ചോദ്യം ചെയ്ത നാട്ടുകാരെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷാവസ്ഥയുണ്ടായത്.

അതേസമയം, ജിഷയുടെ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകുന്ന പൊലീസിന്റെ കത്ത് പുറത്തുവന്നു. പൊലീസ് നടപടി പൂർത്തിയായതിനാൽ മൃതദേഹം ദഹിപ്പിക്കാൻ നിയമതടസമില്ലെന്ന് അറിയിക്കുന്നതാണ് കത്ത്. കുറുപ്പംപടി എസ്‌ഐയാണ് പെരുമ്പാവൂർ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് കത്തുനൽകിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചിലധികം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോദ്യം ചെയ്യുന്നുണ്ട്. ജിഷയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളുൾപ്പെടെയുള്ള തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. ജിഷയുടെ സഹപാഠികളെയും ട്രാഫിക് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP