Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമരത്തിലേക്ക് അജ്ഞാതർ കടന്നുകയറിയെന്ന് മഹിജയും സഹോദരൻ ശ്രീജിത്തും അറിയിച്ചു; ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയത് ജിഷ്ണുവിന്റെ കുടുംബവുമായി ബന്ധമില്ലാത്തവർ; പൊലീസ് നടപടിയിൽ ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു; ജിഷ്ണുവിന്റെ കുടുംബത്തിനു നീതി കിട്ടുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ

സമരത്തിലേക്ക് അജ്ഞാതർ കടന്നുകയറിയെന്ന് മഹിജയും സഹോദരൻ ശ്രീജിത്തും അറിയിച്ചു; ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയത് ജിഷ്ണുവിന്റെ കുടുംബവുമായി ബന്ധമില്ലാത്തവർ; പൊലീസ് നടപടിയിൽ ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു; ജിഷ്ണുവിന്റെ കുടുംബത്തിനു നീതി കിട്ടുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ

തിരുവനന്തപുരം: ജിഷ്ണു പ്രാണോയിയുടെ മരണത്തിൽ നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിനിടയിലേക്ക് പുറത്തുനിന്നുള്ള ചില അജ്ഞാതർ കടന്നുകയറിയതായി അമ്മ മഹിജയും മഹിജയുടെ സഹോദരൻ ശ്രീജിത്തും അറിയിച്ചെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ. പൊലീസ് മർദനത്തെത്തുടർന്ന് പേരൂർക്കട അശുപത്രിയിലേക്കു മാറ്റിയ മഹിജയെ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്നും ഡിജിപി പ്രസ്താവനയിൽ അറിയിച്ചു.

മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന തനിക്കു മനസിലാകുമെന്ന് ഡിജിപി പറയുന്നു. തന്നെ കാണാൻ ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും താത്പര്യമുണ്ടെന്ന് അറിഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ഇവർക്കായി താൻ പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലെ ഓഫീസിൽ കാത്തിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെന്ന നിലയിൽ പരാതിക്കാരുടെ സങ്കടം കേൾക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്.

ഇതിനിടെ, ജിഷ്ണുവിന്റെ കുടുംബവുമായി ബന്ധമില്ലാത്ത ചിലർ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതായി തനിക്കു റിപ്പോർട്ട് ലഭിച്ചു.

ആശുപത്രിയിൽ മഹിജയെ സന്ദർശിച്ച താൻ പൊലീസിന്റ എല്ലാവിധ സഹായവും അവർക്കു വാഗ്ദാനം ചെയ്തു. പൊലീസ് നടപിയെക്കുറിച്ച് തിരുവനന്തപുരം ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് നടപടിയിൽ ജിഷ്ണുവിന്റെ അമ്മയ്്ക്കു തൃപ്തികരമായ നടപടികൾ ഉറപ്പായും സ്വീകരിക്കും.

ജിഷ്ണു കേസ് ആദ്യംമുതൽ തന്നെ ഗൗരവമായിട്ടാണു പൊലീസ് പരിഗണിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കുന്നു. ഐപിഎസ് ഓഫീസർ കിരൺ നാരായണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. നിയമപ്രകാരമുള്ള എല്ലാ നടപടികളും അന്വേഷണ സംഘം സ്വീകരിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP