Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനായി രൂപവത്കരിച്ച സൊസൈറ്റിയുടെ പേരിൽ വ്യാജരേഖ ചമച്ചു; ബിഷപ്പിനെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്; ഒന്നും അറിയില്ലെന്ന് ബിഷപ്പ് ധർമരാജ് റസാലം

വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനായി രൂപവത്കരിച്ച സൊസൈറ്റിയുടെ പേരിൽ വ്യാജരേഖ ചമച്ചു; ബിഷപ്പിനെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്; ഒന്നും അറിയില്ലെന്ന് ബിഷപ്പ് ധർമരാജ് റസാലം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വ്യാജരേഖ ചമച്ചതിന് സി.എസ്‌ഐ. ബിഷപ്പ് ധർമരാജ് റസാലം ഉൾപ്പെടെ മൂന്നുപേർക്കെതിരേ മ്യൂസിയം പൊലീസ് കേസെടുത്തു. ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനായി രൂപവത്കരിച്ച സൊസൈറ്റിയുടെ പേരിൽ വ്യാജരേഖ ചമച്ചുവെന്നാണ് ആരോപണം. സൊസൈറ്റി ഫോർ ഹയർ എഡ്യൂക്കേഷൻ ഓഫ് എസ്‌ഐ.യു.സി. എന്ന സംഘടനയുടെ ചെയർമാനാണ് ബിഷപ്പ് ധർമരാജ് റസാലം. സി.എസ്‌ഐ. മുൻ സെക്രട്ടറി ഡി.ലോറൻസ്, ബിഷപ്പിന്റെ സെക്രട്ടറി ഡി.എൽ.പോൾസൺ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

സൊസൈറ്റിയുടെ വരവുെചലവ് കണക്ക്, ഭരണസമിതി എന്നിവ സംബന്ധിച്ച് ജില്ലാ രജിസ്ട്രാർ ജനറലിന് എല്ലാ വർഷവും വിവരം നൽകണം. 2001 മുതൽ 2015 വരെ നൽകിയ കത്തിൽ ചെയർമാനായി നിലവിലെ ബിഷപ്പിനെയും സെക്രട്ടറിയായി ഡി.ലോറൻസിനെയുമാണ് കാണിച്ചിരുന്നത്. ധർമരാജ് റസാലം ബിഷപ്പായി ചുമതലയേറ്റത് 2011 ഓഗസ്റ്റിലാണ്. ഭരണസമിതിയിലെ മറ്റ് അംഗങ്ങളുടെ പേരും ഒപ്പും വ്യാജമായി ചേർത്ത് സൊസൈറ്റിയുടെ പേരിൽ സർക്കാരിൽനിന്നും ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയെന്നാണ് കേസ്.

സൊസൈറ്റിയുടെ പേരിൽ മുളയറ ആർട്സ് ആൻഡ് സയൻസ് കോളേജ് 2016-ൽ അനുവദിച്ചിരുന്നു. ബിഷപ്പ് നൽകിയ രേഖകൾ വ്യാജമാണെന്നു കാണിച്ച് കുമാരപുരം സ്വദേശി വി.ടി.മോഹനൻ നേരത്തെ രജിസ്ട്രാർ ജനറലിനു പരാതി നൽകിയിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. കേസെടുക്കാത്തതിനെത്തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരമാണ് ഇപ്പോൾ മ്യൂസിയം പൊലീസ് കേസെടുത്തത്.

കേസെടുത്ത കാര്യം അറിയില്ലെന്ന് ബിഷപ്പ് ധർമരാജ് റസാലം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP