Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടി ആക്രമിക്കപ്പെട്ട ദിവസം രാത്രിയിൽ ദിലീപിന്റെ അനുജനും മറ്റൊരാളും കൂടി കാറിൽ ദിലീപിന്റെ വീട്ടിലേക്ക് പോവുന്നത് കണ്ടു; മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നതായും അയൽവാസിയുടെ വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട ദിവസം രാത്രിയിൽ ദിലീപിന്റെ അനുജനും മറ്റൊരാളും കൂടി കാറിൽ ദിലീപിന്റെ വീട്ടിലേക്ക് പോവുന്നത് കണ്ടു; മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നതായും അയൽവാസിയുടെ വെളിപ്പെടുത്തൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രധാന വെളിപ്പെടുത്തലുമായി ദിലീപിന്റെ അയൽവാസി. നടി ആക്രമിക്കപ്പെട്ട രാത്രി വളരെ വൈകി ദിലീപിന്റെ അനുജൻ അനൂപും മറ്റൊരാളും വളരെ ധൃതിയിൽ ദിലീപിന്റെ വീട്ടിലേക്ക് കാറിൽ പാഞ്ഞു പോയി. എന്നാൽ ആ വീടിന് മുന്നിൽ ഒരു ഭാര്യയും ഭർത്താവും വഴക്കു കൂടുന്നുണ്ടായിരുന്നു. എന്നിരുന്നാലും ഇതൊന്നും ഇവർ ശ്രദ്ധിക്കാതെ പോയ ഇവർ കടുത്ത സമ്മർദ്ധത്തിലായിരുന്നെന്നാണ് അയൽവാസി പറയുന്നത്.

നടി ആക്രമിക്കപ്പെട്ട അന്നു രാത്രി എട്ടുമണി കഴിഞ്ഞ് ഒരു യുവതി ആലുവ ക്ഷേത്രത്തിനു സമീപം ആത്മഹത്യ ഭീഷണി മുഴക്കി. ഇതറിഞ്ഞ യുവതിയുടെ ഭർത്താവ് ഇവരേ മർദ്ദിച്ചു. ഈ സമയം ഇവർ ഓടി ദിലീപിന്റെ വീടിനു മുന്നിൽ എത്തിരുന്നു എന്നും ഇവർ പറയുന്നു.

ദിലീപിന്റെ വീടിനു മുന്നിൽ വച്ചു ദമ്പതികൾ തമ്മിൽ അടിപിടികൂടുകയായിരുന്നു. ഈ സമയത്താണു ദിലീപിന്റെ അനുജൻ അനൂപും മറ്റൊരാളും കൂടി കാറിൽ കയറി അമിതവേഗത്തിൽ വീട്ടിലേയ്ക്ക് പാഞ്ഞുപോയി എന്നും അയൽവാസി പറയുന്നു. സ്വന്തം വീടിനു മുന്നിൽ നടക്കുന്ന സംഘർഷം ശ്രദ്ധിക്കുക പോലും ചെയ്യാതെ അവർ പോയി. പിറ്റേദിവസം നടിയെ ആക്രമിച്ച സംഭവം അറിഞ്ഞപ്പോൾ സംശയം തോന്നി എന്നും അയൽവാസി പറയുന്നു. ഒരു സ്വകാര്യ ചാനലിനോട് അയൽവാസി പറഞ്ഞതാണ് ഈ കാര്യങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP