Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമലീലക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റിട്ട ജി പി രാമചന്ദ്രനെ അക്കാദമിയിൽ നിന്നും പുറത്താക്കിയേക്കും; വിവാദമായത് രാമലീല പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ തകർക്കണമെന്ന ഫേസ്‌ബുക്ക് പോസ്റ്റ്; ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗമാണ് ജി പി രാമചന്ദ്രൻ

രാമലീലക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റിട്ട ജി പി രാമചന്ദ്രനെ അക്കാദമിയിൽ നിന്നും പുറത്താക്കിയേക്കും; വിവാദമായത് രാമലീല പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ തകർക്കണമെന്ന ഫേസ്‌ബുക്ക് പോസ്റ്റ്; ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗമാണ് ജി പി രാമചന്ദ്രൻ

ദിലീപ് നായകനായ രാമലീലയ്ക്കെതിരായി ഫേസ്‌ബുക്കിൽ അഭിപ്രായപ്രകടനം നടത്തിയ ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവും നിരൂപകനുമായ ജി പി രാമചന്ദ്രനെതിരെ സിനിമാ സംഘടനകളുടെ പരാതി.

ദിലീപ് നായകനായ രാമലീലയ്ക്കെതിരായി ഫേസ്‌ബുക്കിൽ അഭിപ്രായപ്രകടനം നടത്തിയ ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവും നിരൂപകനുമായ ജി പി രാമചന്ദ്രനെതിരെ സിനിമാ സംഘടനകളുടെ പരാതി. രാമലീല പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ തകർക്കണമെന്ന് ഫേസ്‌ബുക്കിലൂടെ പറഞ്ഞ അക്കാദമി എക്സിക്യൂട്ടീവ് അംഗത്തിനെതിരെ നടപടി വേണമെന്നും സമിതിയിൽ നിന്ന് പുറത്താക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സംഘടനകൾ ആവശ്യപ്പെട്ടു. ജി പി രാമചന്ദ്രനെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും രംഗത്തെത്തി

ചലച്ചിത്ര അക്കാദമി എക്സിക്യുട്ടീവ് അംഗവും നിരൂപകനുമായ ജി പി രാമചന്ദ്രനെതിരെ തീയേറ്റർ ഉടമകളുടെയും നിർമ്മാതാക്കളുടെയും സംഘടനകളും ഫിലിം ചേംബറുമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നേരത്തേ രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി രാമലീലയുടെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. പൈറസിയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ജി പി രാമചന്ദ്രൻ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതായി നിർമ്മാതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാമചന്ദ്രനെതിരെ കടുത്ത വിമർശനവുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലും രംഗത്തെത്തിയിരുന്നു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗത്തിൽ നിന്നാണ് ഇത്തരത്തിൽ അഭിപ്രായമുയർന്നതെന്ന് സാംസ്‌കാരിക മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നായിരുന്നു കമലിന്റെ പ്രതികരണം. നൂറ് ശതമാനവും അപലപനീയമാണ് രാമചന്ദ്രന്റെ വിധ്വംസക പോസ്റ്റെന്നും കമൽ അഭിപ്രായപ്പെട്ടിരുന്നു.

സെപ്റ്റംബർ 28 എന്ന റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാമചന്ദ്രന്റെ അഭിപ്രായപ്രകടനം. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇതിനെ എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങളുമുയർന്നു. എന്നാൽ അമിതാവേശവും വികാരത്തള്ളിച്ചയും മൂലം താൻ പോസ്റ്റ് ചെയ്ത ചില അഭിപ്രായപ്രകടനങ്ങൾ പെട്ടെന്നുതന്നെ പിൻവലിച്ചിരുന്നുവെന്നും സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ജി പി രാമചന്ദ്രൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP