Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സർക്കാർ ഉത്തരവിൽ പറയുന്ന ഗുരുവന്ദനം പാദപൂജയെന്നല്ല'; സഞ്ജീവനി ഹൈസ്‌കൂളിലെ വിവാദ പാദപൂജയിൽ വിശദീകരണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ; മുസ്ലിം പെൺകുട്ടികളുടെ നിർബന്ധിത പാദപൂജ വിവാദമാക്കി മുസ്ലിം സംഘടനകളും

'സർക്കാർ ഉത്തരവിൽ പറയുന്ന ഗുരുവന്ദനം പാദപൂജയെന്നല്ല'; സഞ്ജീവനി ഹൈസ്‌കൂളിലെ വിവാദ പാദപൂജയിൽ വിശദീകരണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ;  മുസ്ലിം പെൺകുട്ടികളുടെ നിർബന്ധിത പാദപൂജ വിവാദമാക്കി മുസ്ലിം സംഘടനകളും

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: സഞ്ജീവനി മാനേജ്‌മെന്റിന് കീഴിലുള്ള ഗേഴ്‌സ് ഹൈസ് സകൂളിൽ കുട്ടികളെ നിർബന്ധിപ്പിച്ച് പാദപൂജ ചെയ്യപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടി. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാൽ ചിലർ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഗുരുപൂജ എല്ലാവർഷവും നടത്താറുള്ളകാണെന്നുമാണ് സ്‌കൂൾ മാനേജർ സംഭവത്തിൽ വിശദീകരണം നൽകിയത്.

ഗുരുപൂജ സംഘടിപ്പിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ മാത്രമാണ് ഈ വർഷം പുതുതായി ഉണ്ടായതെന്നും സ്‌കൂൾ മാനേജർ അറിയിച്ചു. സർക്കാർ സ്‌കൂളുകളിൽ 'ഗുരുവന്ദനം' പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറാണ് ഉത്തരവിറക്കിയത്. അനന്തപുരി ഫൗണ്ടഷൻ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 26ന് ഉത്തരവിറക്കിയത്. എന്നാൽ, ഗുരുവന്ദനം നടത്താൻ അനുമതി നൽകി എന്നതിന്റെ അർഥം പാദപൂജ നടത്താമെന്നല്ലെന്ന് ഡി.പി.ഐ പ്രതികരിച്ചു. ചേർപ്പ് സ്‌കൂളിലെ പാദപൂജയിൽ തൃശൂർ ഡി.ഇ.ഒയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുട്ടികളെ നിർബന്ധിത പാദപൂജ ചെയ്യിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ് ബാലാവകാശ കമ്മീഷന് പരാതി നൽകി. വിദ്യാർത്ഥികളെ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ആചാരങ്ങൾ നിർബന്ധിച്ച് ചെയ്യിക്കുന്നത് നിയമലംഘനവും മനുഷ്യാവകാശ വിരുദ്ധവുമാണ്. കരിക്കുലത്തിന്റെ ഭാഗമായ പാഠ്യ-പാഠ്യേതര വിഷയങ്ങൾക്ക് പുറമെ കുട്ടികളിൽ വിശ്വാസപരമോ ആചാരപരമോ ആയ കാര്യങ്ങൾ അടിച്ചേൽപിക്കുന്നത് മൗലികാവകാശ ലംഘനത്തോടൊപ്പം ബാലപീഡനവുമാണെന്നും വനിതാ ലീഗ് ആരോപിച്ചു.

ചേർപ്പിലെ സഞ്ജീവനി സ്‌കൂളിൽ മുസ്ലിം വിദ്യാർത്ഥിനികൾ പാദപൂജ ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം ഏറ്റെടുത്ത് നിരവധി മുസ്ലിം സംഘടനകളും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് മുസ്ലിം ലീഗ് വനിതാ അംഗം പരാതിയുമായി മുന്നോട്ട് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP