Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറം ഡിഫ്തീരിയ ഭീതിയിൽ തന്നെ; പത്ത് വയസ്സുകാരനിൽ വീണ്ടും രോഗലക്ഷണം; ആരോഗ്യവകുപ്പിന്റെ മുൻകരുതലുകൾക്ക് ഫലം കാണുന്നില്ല

മലപ്പുറം ഡിഫ്തീരിയ ഭീതിയിൽ തന്നെ; പത്ത് വയസ്സുകാരനിൽ വീണ്ടും രോഗലക്ഷണം; ആരോഗ്യവകുപ്പിന്റെ മുൻകരുതലുകൾക്ക് ഫലം കാണുന്നില്ല

മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും ഡിഫ്തീരയ ലക്ഷണം കണ്ടെത്തി. തിരൂരിൽ പത്തുവയസ്സുകാരിക്കാണ് ഡിഫ്തീരിയ ലക്ഷണം കണ്ടെത്തിയത്. തലക്കടത്തൂർ ആലിൻചുവടാണ് സ്വദേശിനിയായ പെൺകുട്ടിയിൽ ഡിഫ്തീരിയ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽകോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പനിയും ശക്തമായ തൊണ്ടവേദനയും വന്നതിനെ തുടർന്ന് ചൊവ്വാഴ്ച തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഡിഫ്തീരിയ ആകാമെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടി പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നും പ്രദേശത്ത് ഇന്ന് പരിശോധനയും ബോധവൽക്കരണ ക്യാമ്പും നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കുട്ടി പഠിക്കുന്ന സ്‌കൂളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തും.

സമീപപ്രദേശമായ താനൂരിൽ 15കാരൻ മുഹമ്മദ് അമീൻ ഈ മാസം 18ന് ഡിഫ്തീരിയ ബാധിച്ച് മിരിച്ചിരുന്നു. ജൂൺ 23ന് ചെറുകാവ് പെരിമ്പലം സ്വദേശി 14കാരൻ മുഹമ്മദ് അഫ്‌സലും ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലായിരിക്കെ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരൂർ തലക്കടത്തൂരിലും പത്തുവയസ്സുകാരിയിൽ ഡിഫ്തീരിയ ലക്ഷണം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഈ വർഷം ഡിഫ്തീരിയ ലക്ഷണം കണ്ടെത്തുന്നവരുടെ എണ്ണം അഞ്ചായി.

പ്രതിരോധ വാക്‌സിൻ തീരെ എടുക്കാത്തവരുലും ഭാഗികമായി എടുത്ത കൂട്ടികളിലാണ് ഡിഫ്തീരിയ പിടിപെട്ടെതെല്ലാം. ഡിഫ്തീരിയ വൈറസ് പടരുന്ന സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് ബോധവൽക്കരണങ്ങളും പ്രതിരോധ കുത്തിവെപ്പും ആരോഗ്യ വകുപ്പിനു കീഴിൽ മലപ്പുറത്ത് നടപ്പാക്കി വരുന്നത്. അത് ഫലം കാണുന്നില്ലെന്നതിന്റെ സൂചനയാണ് പുതിയ സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP