Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോശം പെരുമാറ്റത്തെക്കുറിച്ച് പരാതി ലഭിച്ചാൽ സ്വയം നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം പൊലീസ് ഉദ്യോഗസ്ഥന് തന്നെ; പരാതിയുമായി വരുന്നവരോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറരുത്; ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായിരിക്കണം പ്രവർത്തനങ്ങൾ; ഉദ്യോഗസ്ഥർക്ക് പുത്തൻ മാർഗനിർദേശങ്ങളുമായി പൊലീസ് വകുപ്പ്

മോശം പെരുമാറ്റത്തെക്കുറിച്ച് പരാതി ലഭിച്ചാൽ സ്വയം നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം പൊലീസ് ഉദ്യോഗസ്ഥന് തന്നെ; പരാതിയുമായി വരുന്നവരോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറരുത്; ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായിരിക്കണം പ്രവർത്തനങ്ങൾ; ഉദ്യോഗസ്ഥർക്ക് പുത്തൻ മാർഗനിർദേശങ്ങളുമായി പൊലീസ് വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതി ലഭിച്ചാൽ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം പൊലീസ് ഉദ്യോഗസ്ഥനുതന്നെയായിരിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ. അന്വേഷണകാലയളവിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്നു മാറ്റിനിർത്താൻ യൂണിറ്റ് മേധാവി നടപടിസ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഏത് സാഹചര്യത്തിലും സഭ്യമല്ലാത്ത പദപ്രയോഗങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും പരാതിക്കാർക്ക് സഹാനുഭൂതി നൽകുന്ന തരത്തിലായിരിക്കണം സംസാരിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

ഏതെങ്കിലും കേസിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ആളോട് പൊലീസ് ആസ്ഥാനവും സർക്കാരും മനുഷ്യാവകാശകമ്മിഷനുകളും നിർദേശിച്ച മാർഗനിർദേശങ്ങൾ പ്രകാരം വേണം പെരുമാറാൻ. സ്റ്റേഷനിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അധികാരപരിധിയിലെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായിരിക്കണം ഇവയെല്ലാം. ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പരാതി നൽകാനും വിവരങ്ങൾ കൈമാറാനും കഴിയുന്നരീതിയിലുള്ള സംവിധാനം എല്ലാ യൂണിറ്റുകളിലും ഉണ്ടാക്കണം. പരാതിയുമായി എത്തുന്നവരോട് നല്ല രീതിയിൽ വേണം പെരുമാറാൻ. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം.

സാമുദായികസംഘർഷങ്ങളിലും രാഷ്ട്രീയപ്രശ്നങ്ങളിലും കാരണങ്ങൾ കണ്ടെത്തി നടപടിയെടുക്കണം. പൊലീസ് സ്റ്റേഷൻ, സബ് ഡിവിഷൻ, ജില്ലാതലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ തങ്ങളുടെ നടപടികളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തണം. ജനമൈത്രി ബീറ്റ് പൊതുജനസഹകരണത്തോടെ ശക്തിപ്പെടുത്തണം. പൊലീസിന്റെ സാമൂഹികസുരക്ഷാപദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ സമൂഹ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിക്കണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP