Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായകനെ കാണാൻ സംവിധായകനും നിർമ്മാതാവും ജയിലിൽ; രാമലീല റിലീസ് ചെയ്തതിന് പിന്നാലെ അരുൺഗോപിയും ടോമിച്ചൻ മുളകുപാടവും ജയിലിലെത്തി ദിലീപിനെ കണ്ടു; സിനിമ റിലീസാകുമ്പോൾ നായകൻ ജയിലിലാകുന്നത് മലയാള സിനിമയിൽ ആദ്യം

നായകനെ കാണാൻ സംവിധായകനും നിർമ്മാതാവും ജയിലിൽ; രാമലീല റിലീസ് ചെയ്തതിന് പിന്നാലെ അരുൺഗോപിയും ടോമിച്ചൻ മുളകുപാടവും ജയിലിലെത്തി ദിലീപിനെ കണ്ടു; സിനിമ റിലീസാകുമ്പോൾ നായകൻ ജയിലിലാകുന്നത് മലയാള സിനിമയിൽ ആദ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : 'രാമലീല ഭേദപ്പെട്ട ചിത്രമെന്നു പൊതു അഭിപ്രായം നേടിയതിനു പിന്നാലെ സംവിധായകനും നിർമ്മാതാവും ജയിലിലെത്തി നടനെ സന്ദർശിച്ചു. സംവിധായകൻ അരുൺഗോപി, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് എന്നിവർ ജയിലിലെത്തി താരത്തെ കണ്ടു. സിനിമ റിലീസാകുമ്പോൾ നായകൻ ജയിലിലാകുന്നത് മലയാള സിനിമയിൽ ആദ്യമാണ്.

പുതുമകൾ ഒന്നുമില്ലെങ്കിലും കാഴ്ചക്കാരനെ ബോറടിപ്പിക്കില്ലെന്നാണ് പൊതു അഭിപ്രായം. മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ദിലീപിന്റെ രാമലീലയുമാണ് ഇന്നു റീലീസ് ചെയ്തു മത്സരരംഗത്തുള്ളത്.

അച്ഛനായ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന കമ്യൂണിസ്റ്റുകാരനായ മകന്റെ കഥയാണ് രാമലീല. പാർട്ടി നേതാവിന്റെ തെറ്റായ നിലപാടിനെ ചോദ്യം ചെയ്തതിന് പുറത്തു പോകേണ്ടി വന്ന സഖാവ് കൃഷ്ണനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. പ്രതിപക്ഷത്ത് രാഷ്ട്രീയ 'അഭയം' തേടിയപ്പോഴും മനസ്സിൽ ചുവപ്പിനെ പ്രണയിച്ച രാഷ്ട്രീയ നേതാവാണ് നായകൻ.

കമ്യൂണിസ്റ്റുകാരിയായ അമ്മക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നു. അച്ഛനെ കൊന്നവനോടുള്ള പക വീട്ടി അമ്മയുടെ 'ലാൽസലാം' കൃഷ്ണനുണ്ണി ഏറ്റുവാങ്ങുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടുമ്പോൾ തന്നെ കമ്യൂണിസ്റ്റ് ആശയത്തെ സിനിമ തള്ളി പറയുന്നില്ല.

ജീവിതത്തിൽ ദിലീപ് നേരിടേണ്ടി വന്നതിനു സമാനമായ അറസ്റ്റും സംഭവ വികാസങ്ങളും രാമലീലയിലും നായകൻ നേരിടുന്നുണ്ട്. 'കൊല നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ സ്വയം തീരുമാനിച്ചു പൊലീസ് ' എന്ന ഡയലോഗിന് വലിയ കയ്യടിയാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP