Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തോമസ് ചാണ്ടി വിഷയത്തിൽ രാത്രി വൈകിയിട്ടും നാടകീയത അവസാനിക്കുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി

തോമസ് ചാണ്ടി വിഷയത്തിൽ രാത്രി വൈകിയിട്ടും നാടകീയത അവസാനിക്കുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എ കെ ജി സെന്ററിൽ എത്തി . സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. തോമസ് ചാണ്ടി വിഷയത്തിൽ തന്നെയായിരുന്നു ചർച്ച എന്നാണറിയുന്നത്. കോടതിയിൽ നിന്ന് എതിർ പരാമർശങ്ങൾ ഉണ്ടായ നിലയ്്ക്ക് തോമസ് ചാണ്ടിയുട ഭാവി തീരുമാനിക്കാനുള്ള നിർണ്ണായക കൂടിക്കാഴ്ചയായി ഇതു മാറുമെന്നാണ് വിലയിരുത്തൽ . എൻസിപിയുടെ തീരുമാനത്തിലും മുഖ്യമന്ത്രിയുടെ തീരുമാനമാണ് അന്തിമം എന്ന സൂചന ഉണ്ടായിരുന്നു.

കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി എകെജി സെന്റർ വിട്ടു. വൈകിട്ട് തോമസ് ചാണ്ടി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. സുപ്രീംകോടതിയിൽ അപ്പീൽ് സമർപ്പിക്കാനുള്ള നീക്കത്തിന് സർക്കാർ പിന്തുണ നല്കാനിടയില്ലാത്തതിനാൽ രാജി രാത്രി തന്നെ ഉണ്ടാവാനും സാദ്ധ്യത നിലനിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP