Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ സംഘർഷത്തിൽ മുസ്ലിംലീഗ് നേതാവ് സി അബ്ദുറഹ്മാന് പരിക്കേറ്റത് ഇടത് കണ്ണിന്; യോഗ നടപടികൾ ആരംഭിച്ചത് അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ; പ്രതിഷേധവുമായി പ്രതിപക്ഷവും പ്രതിരോധവുമായി ഭരണപക്ഷവും രംഗത്തെത്തിയതോടെ അംഗങ്ങളെ നിയന്ത്രിക്കാനാകാതെ മേയറും

കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ സംഘർഷത്തിൽ മുസ്ലിംലീഗ് നേതാവ് സി അബ്ദുറഹ്മാന് പരിക്കേറ്റത് ഇടത് കണ്ണിന്; യോഗ നടപടികൾ ആരംഭിച്ചത് അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ; പ്രതിഷേധവുമായി പ്രതിപക്ഷവും പ്രതിരോധവുമായി ഭരണപക്ഷവും രംഗത്തെത്തിയതോടെ അംഗങ്ങളെ നിയന്ത്രിക്കാനാകാതെ മേയറും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോർപ്പറേഷൻ യോഗത്തിനിടെ ഭരണ- പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ കോർപ്പറേഷനിലെ മുസ്ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവിന് പരിക്കേറ്റു. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അജണ്ട അംഗീകരിക്കാത്തതായിരുന്നു യോഗത്തിൽ വാക്കേറ്റവും തുടർന്ന് സംഘർഷാവസ്ഥയും ഉണ്ടായത്. സംഘർഷത്തിനിടെ മുസ്ലിം ലീഗ് നേതാവായ സി അബ്ദുറഹ്മാന് ഇടത് കണ്ണിനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ആരംഭിച്ച കൗൺസിൽ യോഗത്തിലാണ് ഭരണ പ്രതിപക്ഷ നേതാക്കൾ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കിയത്. ഇതോടെ കൗൺസിൽ യോഗം മണിക്കൂറുകളോളം തടസപ്പെട്ടു. അമൃത്പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാ ബാലകൃഷ്ണനാണ് അജണ്ട അവതരിപ്പിച്ചത്. സീവേജ്-സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും സ്വീവറേജ് നെറ്റ് വർക്കും സ്ഥാപിക്കുവാൻ ആവശ്യമായ ഡിപിആർ തയാറാക്കുവാൻ കൺസൾട്ടന്റായി നിയമിച്ച റാം ബയോജിക്കൽ തയാറാക്കിയ ഡിപിആർ ഉപയോഗിച്ച് പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടോയെന്നും പദ്ധതിയിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണത്തിനായി കോതി, ആവിക്കൽതോട് എന്നീ പ്രദേശങ്ങൾ തെരഞ്ഞെടുത്തതിൽ കൗൺസിൽ തീരുമാനമുണ്ടോയെന്നുമായിരുന്നു ചോദ്യം.

ഇതിനുള്ള ഉത്തരം നൽകിയെങ്കിലും ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്തുത മേഖലയിൽ പൊതുജനാഭിപ്രായം ശേഖരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടന്നതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇതിന് മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം എഴുന്നേറ്റ് നിന്നെങ്കിലും ഭരണപക്ഷം ഇതിനെ എതിർത്തു. തുടർന്ന് വാക്കേറ്റമായി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിച്ചു.

തുടർന്ന് ഭരണകക്ഷിയിലുള്ളവരും ഇവരെ തടയാനെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെയാണ് അബ്ദുറഹ്മാന് പരിക്കേറ്റത്. അതേസമയം ബിജെപി കൗൺസിലർമാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കയ്യാങ്കളിക്കിടെ മേയർ തോട്ടത്തിൽ രവീന്ദ്രന് ചേംബറിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയായി. ഒടുവിൽ മുതിർന്ന കൗൺസിലർമാരെത്തിയാണ് പ്രശ്‌നത്തിന് അയവു വരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP