Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊല്ലം ചിന്നക്കടയിൽ വനിതാ സംഗമവും വനിതാ മതിലിന്റെ കലാജാഥയും നേർക്കുനേർ; ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു; യുഡിഎഫ് പ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന് പാരാതി; കലാജാഥയുടെ പ്രകടനങ്ങൾക്കിടെ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു

കൊല്ലം ചിന്നക്കടയിൽ വനിതാ സംഗമവും വനിതാ മതിലിന്റെ കലാജാഥയും നേർക്കുനേർ; ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു; യുഡിഎഫ് പ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന് പാരാതി; കലാജാഥയുടെ പ്രകടനങ്ങൾക്കിടെ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫ് സംഘടിപ്പിക്കുന്ന മതേതര വനിതാ സംഗമത്തിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വനിതാ സംഗമത്തിന് ഇന്നാണ് തുടക്കം കുറിച്ചത്. കൊല്ലം ചിന്നക്കടയിലാണ് കയ്യേറ്റ ശ്രമമുണ്ടായതായി പരാതി ഉയർന്നിരിക്കുന്നത്. ഒരേ സമയം വനിതാ സംഗമവും വനിതാ മതിലിന്റെ മുന്നൊരുക്കമായി നടത്തുന്ന കലാജാഥയും ഒരേ സ്ഥലത്ത് വന്നതാണ് സംഘർഷങ്ങൾക്ക് കാരണമായത്.

ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തി. ഇരുക്കൂട്ടരുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും പിന്നീട് വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. തുടർന്ന് കലാജാഥയുടെ ഭാഗമായുള്ള പ്രകടനങ്ങൾ അരേങ്ങറുമ്പോൾ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായുള്ള യുഡിഎഫിന്റെ വനിതാ സംഗമത്തിന് തുടക്കമായിട്ടുണ്ട്.

പതിമൂന്ന് ജില്ലകളിലും ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റിന് മുന്നിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിന്റെ വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്നിൽ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

വിവിധ ജില്ലകളിൽ നേതാക്കൾ നേതൃത്വം നൽകും. ശബരിമലയുടെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരാണ് വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയർമാൻ ലതികാ സുഭാഷ് അറിയിച്ചു. യുഡിഎഫിന്റെയും ഘടകക്ഷികളായ ആറ് സംഘടനകളുടെയും വനിതാസംഘടനകളാണ് പ്രതിരോധത്തിൽ പങ്കെടുക്കുന്നത്. ഓരോ ജില്ലയിലും ആയിരത്തിൽ അധികം ആൾക്കാർ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP