Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതാവിന്റെ ഖബറടക്കത്തെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് അടിപിടിയിൽ: മക്കളുടെ നിർബന്ധമാണ് അടിപിടിയിൽ കലാശിച്ചതെന്ന് പൊലീസ്; സംഭവത്തിൽ ഇരുപത്തിയൊമ്പത് പേർക്കെതിരെ കേസ്

മാതാവിന്റെ ഖബറടക്കത്തെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് അടിപിടിയിൽ: മക്കളുടെ നിർബന്ധമാണ് അടിപിടിയിൽ കലാശിച്ചതെന്ന് പൊലീസ്; സംഭവത്തിൽ ഇരുപത്തിയൊമ്പത് പേർക്കെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മാതാവിന്റെ ഖബറടക്കത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ മക്കൾ തമ്മിലുണ്ടായ അടിപിടിയിൽ 29 ലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊഴിഞ്ഞാമ്പാറ ചള്ളപാത പരേതനായ സയിദ് മുഹമ്മദ് റാവുത്തരുടെ ഭാര്യ സാലിയാബീവിയുടെ (95) മൃതദേഹം സംസ്‌ക്കരിക്കുന്നചുമായി ബന്ധപ്പെട്ട തർക്കാണ് അടിപിടിയിൽ കലാശിച്ചത്.

സുന്നത്ത് ജമാഅത്ത് വിശ്വാസപ്രകാരം വേണമെന്നും അതല്ല തൗഹീദ് ജമാഅത്ത് വിശ്വാസപ്രകാരം വേണമെന്നും പറഞ്ഞാണ് ആദ്യം ഇരുവരും തർക്കമുണ്ടായത്. പിന്നീട് ഇത് സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. നാട്ടുകാരുടെ പിന്തുണയോടെ സുന്നത്ത് ജമാഅത്ത് പ്രകാരം ഖബറടക്കത്തിന് തയ്യാറായപ്പോൾ രണ്ടാമത്തെയാള് തൗഹിദ് ജമാഅത്ത് പ്രകാരം അടക്കം ചെയ്യണമെന്ന് നിർബന്ധം പിടിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

അടിപിടിയായതോടെ കൊഴിഞ്ഞാമ്പാറ പൊലീസ് ഇടപെട്ട് കരുവപാറ ഖബർസ്ഥാനിൽ അടക്കം ചെയ്യുകയായിരുന്നു. വീരംപ്പൊറ്റ ഷംസുദ്ദിന്റെ പരാതിയിൽ ഇരുപത് പേർക്കെതിരെയും ആലംപടി സ്വദേശി ഷെഫീക്കിന്റെ പരാതിയിൽ ഒമ്പത് പേർക്കെതിരെയും പൊലീസ് കേസെടുത്തതായി സൂചന.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP