Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമർശനത്തിന് പിന്നാലെ ബഹിഷ്‌കരണം; സിപിഐ യോഗത്തിൽ പങ്കെടുക്കാതെ സി ദിവാകരൻ; തോറ്റതിന്റെ പ്രതിഷധമെന്ന് സൂചന; വിട്ടുനിന്നത് സിപിഐ സംസ്ഥാന നിർവാഹക സമിതിയിൽ നിന്ന്

വിമർശനത്തിന് പിന്നാലെ ബഹിഷ്‌കരണം; സിപിഐ യോഗത്തിൽ പങ്കെടുക്കാതെ സി ദിവാകരൻ; തോറ്റതിന്റെ പ്രതിഷധമെന്ന് സൂചന; വിട്ടുനിന്നത് സിപിഐ സംസ്ഥാന നിർവാഹക സമിതിയിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

ജനങ്ങൾക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന വിമർശനത്തിന് പിന്നാലെ ബഹിഷ്‌കരണവുമായി തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി സി ദിവാകരൻ. സിപിഐ സംസ്ഥാന നിർവാഹക സമിതിയിൽ സി ദിവാകരൻ വിട്ടുനിൽക്കുന്നു. പങ്കെടുക്കാൻ കഴിയില്ലെന്ന് ദിവാകരൻ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ പ്രതിഷേധമാണ് കാരണമെന്നാണ് സൂചന. തിരുവനന്തപുരം മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു ദിവാകരൻ.

ഇടതുപക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിയുന്നില്ലെന്നും സി ദിവാകരൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.കേരളത്തിൽ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു. കേരളത്തിൽ കനത്ത തിരിച്ചടിയാണ് എൽ.ഡി.എഫ് നേരിട്ടത്.

20 മണ്ഡലങ്ങളിൽ ഒരു മണ്ഡലത്തിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. അതും സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലുമാണ്.ഇടതുപക്ഷത്തിന് പറ്റിയ തെറ്റ് മനസിലാക്കിയാൽ ജനങ്ങളോട് അതു തുറന്നു പറയണം. ഇടതുനേതാക്കൾ പ്രോട്ടോക്കോൾ നോക്കാതെ ജനങ്ങളിലേക്ക് ചെല്ലണമെന്നും, പഴയകാല നേതാക്കൾ ജനങ്ങളോട് സംവദിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP