Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശസ്വയം ഭരണ വാർഡ് വിഭജനം; സർക്കാരിനോട് അയഞ്ഞ് ഗവർണർ; നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ പുനർവിഭജനം നടത്താനുള്ള ബിൽ നിയമമായി. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. നേരത്തെ തദ്ദേശ വിഭജന ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയായിരുന്നു.

2001ലെ സെൻസസ് അടിസ്ഥാനമാക്കി വിഭജിച്ച വാർഡുകളാണ് ഇപ്പോഴുള്ളത്. 2011ലെ സെൻസസിൽ ജനസംഖ്യ കൂടി. ഇതുപ്രകാരം, വാർഡുകൾ പുനർവിഭജിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിലവിലെ നിയമത്തിൽ ഒരു പഞ്ചായത്തിൽ കുറഞ്ഞത് 13ഉം പരമാവധി 23 ഉം വാർഡുകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. നഗരസഭയിൽ 25 മുതൽ 52 വരെയും കോർപ്പറേഷനിൽ 55 മുതൽ 100 വരെയും വാർഡുകളും.

ഒരു വാർഡാണ് കൂട്ടുന്നതെങ്കിലും എല്ലാ വാർഡുകളുടെയും അതിർത്തിയിൽ മാറ്റംവരും. നിയമപ്രകാരം ഡീ ലിമിറ്റേഷൻ കമ്മിഷനാണ് വാർഡ് പുനർവിഭജിക്കേണ്ടത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷണറെ ചെയർമാനാക്കി സർക്കാർ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. വാർഡ് വിഭജനത്തിന് അഞ്ച് മാസമെങ്കിലുമെടുക്കും. ആക്ഷേപം സ്വീകരിക്കാൻ സമയം നൽകുകയും എല്ലാ ജില്ലയിലും സിറ്റിങ് നടത്തുകയും വേണം. തദ്ദേശതെരഞ്ഞെടുപ്പിന് ഒരുവർഷം മുമ്ബുതന്നെ വാർഡ് വിഭജനം പൂർത്തിയാക്കണമെന്ന് സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാർശയുണ്ട്.

സെൻസസ് നടപടികൾ തുടങ്ങിയാൽ വാർഡ് വിഭജനം പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും ഇതിന് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP