Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിജെ പാർട്ടികളുടെയും ബിക്കിനി ഷോകളുടെയും മറവിൽ ലഹരി ഉപയോഗവും കൈമാറ്റവും അതിരു കടക്കുന്നെന്നു സൂചന; പുതുവർഷത്തിൽ കൊച്ചിയിലെ ഡിജെ പാർട്ടികൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്; 1500 പൊലീസുകാരെ അധികം വിന്യസിക്കാനും തീരുമാനം

ഡിജെ പാർട്ടികളുടെയും ബിക്കിനി ഷോകളുടെയും മറവിൽ ലഹരി ഉപയോഗവും കൈമാറ്റവും അതിരു കടക്കുന്നെന്നു സൂചന; പുതുവർഷത്തിൽ കൊച്ചിയിലെ ഡിജെ പാർട്ടികൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്; 1500 പൊലീസുകാരെ അധികം വിന്യസിക്കാനും തീരുമാനം

കൊച്ചി: പുതുവത്സര ദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഡിജി പാർട്ടികൾക്കു നിയന്ത്രണം. ലൈറ്റുകൾ അണച്ചുള്ള ഡിജെ പാർട്ടികൾക്ക് അനുമതി നൽകില്ലെന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. രാത്രിയിലുള്ള ഇത്തരം പാർട്ടികളുടെ മറവിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്നു പൊലീസ് പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നിയന്ത്രണം കൊണ്ടുവരുന്നത്.

രാത്രി പത്തുമണിക്കുശേഷമുള്ള മദ്യസത്കാരങ്ങൾക്കും പുതുവത്സരത്തോട് അനുബന്ധിച്ച് വിലക്ക് ഏർപ്പെടുത്തി. ഡിജെ പാർട്ടികൾ നടത്തുന്ന എല്ലാ ഹോട്ടൽ ഉടമകളുടെയും യോഗവും സിറ്റി പൊലീസ് വിളിച്ചു ചേർത്തിട്ടുണ്ട്. പുതുവത്സരത്തോട് അനുബന്ധിച്ച് 1500 ഓളം പൊലീസുകാരെയാണ് അധികമായി നിയോഗിച്ചിരിക്കുന്നത്.

തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ലൈംഗികത തുളുമ്പുന്ന ബിക്കിനി ഷോയ്ക്കും വിലക്കു വരും. ലഹരി മരുന്നും പാർട്ടി കൊഴുപ്പിക്കാൻ സുന്ദരികളുടെ നൃത്തവുമൊക്കെ വിലക്കും. നേരത്തെ, കൊച്ചി മുളവുകാട് ദ്വീപിൽ നിശാപാർട്ടിയിൽ ബിക്കിനി ഫാഷൻ ഷോയുടെ മറവിൽ വ്യാപകമായ രീതിയിൽ ലഹരി ഉപയോഗം നടക്കുന്നതായ വാർത്തകൾ പുറത്തുവന്നിരുന്നു. ഇൗ സാഹചര്യത്തിലാണു കൊച്ചിയിൽ കർശന നിയന്ത്രണങ്ങൾ വരുന്നത്.

ഡിജെ പാർട്ടി നടത്താൻ സാധ്യതയുള്ള മുഴുവൻ ഹോട്ടൽ ഉടമകളും സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തിച്ചേരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജെ പാർട്ടി നടത്തുന്നതിൽ നിന്നും ഹോട്ടലുകളെ പിന്തിരിപ്പിക്കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം. ഡിജെ പാർട്ടികളിലൂടെയാണ് നഗരത്തിൽ ലഹരികൾ കൂടുതലായി വിൽപന നടത്തുന്നതെന്ന വിവരത്തെ തുടർന്നാണ് നടപടി.

ഡിജെ പാർട്ടികളുടേയും ബിക്കിനി ഫാഷൻ ഷോകളുടേയും മറവിൽ വ്യാപകമായ രീതിയിലാണ് ലഹരി ഉപയോഗം നടക്കുന്നത്. മണിക്കൂറുകളോളം തുടർച്ചയായി നിശാ പാർട്ടികളിലെ ഡാൻസ് ഫ്ളോറിൽ ആവേശം കുറയാതെ പ്രകടനം നടത്താനാണ് കഞ്ചാവും കെറ്റമിനും അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്. വിപുലമായ രീതിയിൽ ഷോകൾ സംഘടിപ്പിക്കുന്നത് ചില ഏജൻസികളാണ്.പാർട്ടിയിൽ പങ്കാളിയാകണമെങ്കിൽ ആയിരത്തിലധികം രൂപയാണ് ഈടാക്കുന്നത്. അനാശാസ്യവും ലഹരി ഉപയോഗവും പതിവായതുകൊണ്ടു തന്നെ പല ബിക്കിനി, ഡിജെ പരിപാടികളും അതീവരഹസ്യമായാണ് നടത്തുന്നത്. പരിപാടികൾ ഷൂട്ട് ചെയ്യാനും അനുവാദം നൽകാറില്ല.

രാത്രി മുഴുവൻ ആടിതിമിർക്കണമെങ്കിൽ ഏതെങ്കിലും ലഹരി പദാർഥങ്ങൾ ഉപയോഗിക്കാതെ തരമില്ല. കൂടുതലായും എൽഎസ്ഡിയാണ് ഉപയോഗിക്കുന്നത്. ഡാൻസ് ബാറിൽ ആടുന്നവർ മുതൽ ഡിജെക്കാർ വരെ പതിവായി എൽഎസ്ഡിയാണ് ഉപയോഗിക്കുന്നതെന്നാണു വിവരം. പിടികൂടിയ നിരവധി മയക്കുമരുന്ന് കേസുകളുടെ തുടരന്വേഷണത്തിൽ കൊച്ചിയിലെ ചില ഹോട്ടലുകളും ബാറുകളും കേന്ദ്രീകരിച്ചാണ് എൽഎസ്ഡി പോലുള്ള മയക്കുമരുന്നുകളുടെ വ്യാപനമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇവ കണ്ടെടുക്കുന്നതിന് സഹായകമായ രീതിലുള്ള റെയ്ഡുകൾ ഇപ്പോഴും സജീവമാകാത്തതാണ് കൊച്ചിയിൽ നിശാപാർട്ടികളിൽ ലഹരി ഉപയോഗം വ്യാപകമാകാൻ കാരണം. ഇതിനെ തുടർന്നാണ് കർശന നിയന്ത്രണ നടപടികളുമായി പൊലീസ് രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP