Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിശോധനയ്ക്കിടെ കോവിഡ് ബാധിച്ച ഡോക്ടർ മരിച്ചു; കോവിഡിന്റെ ഇരയായി ഇന്ത്യയിലെ ആദ്യ ഡോക്ടർ മരിച്ചത് ഇൻഡോറിൽ

പരിശോധനയ്ക്കിടെ കോവിഡ് ബാധിച്ച ഡോക്ടർ മരിച്ചു; കോവിഡിന്റെ ഇരയായി ഇന്ത്യയിലെ ആദ്യ ഡോക്ടർ മരിച്ചത് ഇൻഡോറിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പരിശോധനയ്ക്കിടെ കോവിഡ് ബാധിച്ച ഡോക്ടർ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഡോക്ടർ കോവിഡിന് ഇരയായത്. മധ്യപ്രദേശിലെ ഇൻഡോറിൽ സ്വകാര്യ ക്ലിനിക് നടത്തിയിരുന്ന ഡോ. ശത്രുഘ്‌നൻ പുഞ്ച്വാനി (60) ആണു മരിച്ചത്. പരിശോധനയ്ക്കിടെ രോഗിയിൽനിന്നു വൈറസ് പടർന്നെന്നാണു വിവരം. ഇൻഡോറിൽ ഇതുവരെ 213 പേർക്കു കോവിഡ് ബാധിച്ചിട്ടുണ്ട്; മരണം 22. ഒരാഴ്ച മുൻപു ശ്വാസംമുട്ടൽ തുടങ്ങിയ ഡോക്ടർക്കു ബുധനാഴ്ചയാണു കോവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്കത്തിൽ വന്നവരെ ഐസലേറ്റ് ചെയ്ത് സാംപിൾ പരിശോധനയ്ക്ക് അയച്ചു.

മധ്യപ്രദേശിലെ തന്നെ ഹോഷങ്കാബാദിലും ഒരു ഡോക്ടർക്കു കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ അറുപതിലേറെ ആരോഗ്യപ്രവർത്തകർ രോഗബാധിതരായിട്ടുണ്ട്. ആശുപത്രികൾ അണുബാധ നിയന്ത്രണ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 5865 ആയി. ഇതിൽ 477 പേർ രോഗമുക്തരായി. 169 പേർ മരിച്ചു. സംസ്ഥാനങ്ങൾ സ്ഥിരീകരിച്ചതുകൂടി ചേർക്കുമ്പോൾ രോഗബാധിതർ 6000 കവിയും. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 591 പേർക്കു രോഗം സ്ഥിരീകരിച്ചു; 20 പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗബാധിതരും ഏറ്റവുമധികം മരണവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP