Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ഡോക്ടർമാർ ഏഴു ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു; ആവശ്യങ്ങൾ അംഗീകരിച്ചെന്ന് സമരക്കാർ; കൂട്ട അവധിയെടുത്തവർക്കെതിരെ നടപടിയെന്നു സർക്കാർ

സർക്കാർ ഡോക്ടർമാർ ഏഴു ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു; ആവശ്യങ്ങൾ അംഗീകരിച്ചെന്ന് സമരക്കാർ; കൂട്ട അവധിയെടുത്തവർക്കെതിരെ നടപടിയെന്നു സർക്കാർ

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതിനാലാണ് സമരം പിൻവലിക്കുന്നതെന്ന് കെജിഎംഒഎ ഭാരവാഹികൾ അറിയിച്ചു. അതേസമയം, കൂട്ട അവധി എടുത്തവർക്കെതിരെ നടപടി എടുക്കുമെന്നു സർക്കാരും അറിയിച്ചു.

ഏഴു ദിവസമായി തുടരുന്ന സമരമാണ് ആരോഗ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടന (കെജിഎംഒഎ) നടത്തിയ ചർച്ചയെ തുടർന്നു പിൻവലിച്ചത്. സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിനാണ് ആഹ്വാനം നടത്തിയിരുന്നത്.

ആരോഗ്യ മന്ത്രി വി എസ്. ശിവകുമാറുമായി നടത്തിയ ചർച്ചയിൽ കെജിഎംഒഎ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചെന്ന് സമരക്കാർ അറിയിച്ചു. എന്നാൽ, ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചില്ലെന്നും സമരം ഇനിയും തുടർന്നാൽ ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിൽ ഒത്തുതീർപ്പിന് ഒരുങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് കൂട്ട അവധി എടുത്ത ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചതും.

നൈറ്റ് ഡ്യൂട്ടി ഓർഡർ പിൻവലിക്കുക, ജില്ലാ ജനറൽ ആശുപത്രികൾ അശാസ്ത്രീയമായി മെഡിക്കൽ കോളേജുകളാക്കുന്നത് അവസാനിപ്പിക്കുക, പിജി ഡെപ്യൂട്ടേഷൻ പുനഃസ്ഥാപിക്കുക, പ്രൈവറ്റ് പ്രാക്ടീസ് ചട്ടങ്ങൾ പരിഷ്‌കരിക്കുക, സമയബന്ധിത സ്ഥാനക്കയറ്റം നടപ്പാക്കുക എന്നീ ആവശ്യങ്ങളോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഡോക്ടർമാരുടെ സമരം. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു. മിക്കയിടങ്ങളിലും ഒപി വിഭാഗം പ്രവർത്തിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP