Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ആധാരത്തിന്റെ പകർപ്പുലഭിക്കാൻ രജിസ്ട്രാർ ഓഫീസുകൾ കയറിയിറങ്ങി സമയം കളയേണ്ട; ഓൺലൈനായി അപേക്ഷ നൽകിയാൽ ഉടൻ തന്നെ പകർപ്പ് ഡൗൺലോഡ് ചെയ്‌തെടുക്കാനുള്ള പദ്ധതിയുമായി സർക്കാർ; രണ്ട് മാസത്തിനകം പദ്ധതി നിലവിൽ വരും

ഇനി ആധാരത്തിന്റെ പകർപ്പുലഭിക്കാൻ രജിസ്ട്രാർ ഓഫീസുകൾ കയറിയിറങ്ങി സമയം കളയേണ്ട; ഓൺലൈനായി അപേക്ഷ നൽകിയാൽ ഉടൻ തന്നെ പകർപ്പ് ഡൗൺലോഡ് ചെയ്‌തെടുക്കാനുള്ള പദ്ധതിയുമായി സർക്കാർ; രണ്ട് മാസത്തിനകം പദ്ധതി നിലവിൽ വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാം ഡിജിറ്റൽ ആകുകയാണ് കേരളത്തിൽ. ഇപ്പോഴിതാ ആധാരത്തിന്റെ പകർപ്പുലഭിക്കാനും പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് കേരളസർക്കാർ. നിരന്തരമായി ഇനി രജിസ്ട്രാർ ഓഫീസുകൾ കയറിയിറങ്ങി സമയം കളയേണ്ട ആവശ്യമൊന്നുമില്ല. ഓൺലൈനായി അപേക്ഷ നൽകി പകർപ്പ് ഡൗൺലോഡ് ചെയ്‌തെടുക്കാനുമുള്ള സംവിധാനത്തിന് രജിസ്ട്രേഷൻ വകുപ്പ് രണ്ടുമാസത്തിനകം തുടക്കമിടും. ഇപ്പോഴത്തെ സാഹചര്യത്തിൽ നിശ്ചിതഫീസ് സഹിതം അപേക്ഷ സമർപ്പിച്ചാൽ ആധാരം കണ്ടെത്തി പകർപ്പ് തയ്യാറാക്കി നൽകുന്നതിന് കാലതാമസം എടുക്കാറുണ്ട്. എന്നാൽ അതി്ൽ നിന്ന് വ്യത്യസ്തമായി അപേക്ഷാഫീസ് ഓൺലൈനായി അടച്ചാൽ ഉടൻ സ്വന്തമായി ഡൗൺലോഡ് ചെയ്‌തെടുക്കാവുന്ന സംവിധാനമാണ് പുതുതായി ഏർപ്പെടുത്താൻ പോകുന്നത്.

ആധാരത്തിന്റെ നമ്പരും വർഷവും സഹിതം അപേക്ഷിച്ചാൽ ആധാരത്തിന്റെ ഒന്നാമത്തെ പേജ് കമ്പ്യൂട്ടറിൽ കാണാൻ സാധിക്കും. ഇതിനായി സേർച്ച് ഫീസ് ആയി 110 രൂപ ഓൺലൈനായി അടയ്ക്കണം. പകർപ്പ് ആവശ്യമെങ്കിൽ വീണ്ടും 200 രൂപ പകർപ്പിനുള്ള ഫീസും 50 രൂപ ഇ-സ്റ്റാമ്പിനും അടയ്‌ക്കേണ്ടി വരും. അതോടെ മുഴുവൻ പേജുകളും ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുകയും ചെയ്യാം. ഇപ്പോൾ പകർപ്പ് ലഭിക്കുന്നതിന് 360 രൂപയാണ് മൊത്തം ചെലവ് വരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഒപ്പ് സഹിതമാണ് ഇ-സ്റ്റാമ്പ് പതിച്ച പകർപ്പ് ആവശ്യമുള്ളവർക്ക് ലഭിക്കുക.

അമ്പത് രൂപയുടെ മുദ്രപ്പത്രത്തിന് പകരമുള്ള ഇ-സ്റ്റാമ്പിന് ധനവകുപ്പിന്റെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാൻ കാലതാമസമുണ്ടാകുന്നത്. ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയ പത്തനംതിട്ട ജില്ലയിലെ എല്ലാ മുന്നാധാരങ്ങളുടെയും പകർപ്പ് ആദ്യഘട്ടത്തിൽ ലഭ്യമാകും. മറ്റുജില്ലകളിൽ 2015-നുശേഷമുള്ള രേഖകളുടെ ഡിജിറ്റൈസേഷനാണ് പൂർത്തിയായിവരുന്നത്. 2015-ന് മുമ്പുള്ള ആധാരങ്ങളുടെ പകർപ്പിന് അപേക്ഷ നൽകിയാൽ ആ ദിവസംതന്നെ രേഖകൾ കണ്ടെത്തി സ്‌കാൻചെയ്ത് ഓൺലൈനായി നൽകാനുള്ള പദ്ധതിയാണ് തയ്യാറാക്കിവരുന്നത്.വിവിധ ജില്ലകളിലായി ഇതിനോടകം 15 ലക്ഷത്തിലധികം രേഖകൾ രജിസ്ട്രേഷൻ വകുപ്പ് സി-ഡിറ്റിന്റെ സഹായത്തോടെ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. എന്തായാലും പുതിയ പദ്ധതി സാധാരണക്കാർക്ക് ഗുണം ചെയ്യും. രജിസ്ട്രാർ ഓഫീസ് കയറി ഇറങ്ങുന്നതിൽ നിന്നും മുക്തി നേടുകയും ചെയ്യാം സമയലാഭവുമുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP