Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാക്കിന് പരശുറാം എക്സ്‌പ്രസിലും റിക്കിക്ക് ഏറനാടിലും ഡോഗ് ബോക്സ് കിട്ടി; ജർമ്മൻ ഷെപ്പേഡ് നായ്ക്കൾക്ക് ഒടുവിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സുഖയാത്രയൊരുക്കി റെയിൽവേ; മാവേലിയും മലബാറും പട്ടികൾക്ക് മുടങ്ങിയത് പാഴ്സൽ ഓഫീസിലെ പ്രശ്നം കാരണം

ജാക്കിന് പരശുറാം എക്സ്‌പ്രസിലും റിക്കിക്ക് ഏറനാടിലും ഡോഗ് ബോക്സ് കിട്ടി; ജർമ്മൻ ഷെപ്പേഡ് നായ്ക്കൾക്ക് ഒടുവിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സുഖയാത്രയൊരുക്കി റെയിൽവേ; മാവേലിയും മലബാറും പട്ടികൾക്ക് മുടങ്ങിയത് പാഴ്സൽ ഓഫീസിലെ പ്രശ്നം കാരണം

കാസർകോട്: രണ്ട് നായകളെ ഒരു ട്രെയനിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് ചട്ടം. അതുകൊണ്ട് തന്നെ രണ്ട് വണ്ടികളിലായിരുന്നു ഇവരുടെ യാത്ര. ഏഥായാലും ജാക്കിനും റിക്കിക്കും തീവണ്ടിയിൽ തന്നെ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് വരാനായി. ജാക്കിന് പരശുറാം എക്സ്പ്രസിലും റിക്കിക്ക് ഏറനാടിലും. ജർമൻ ഷെപ്പേഡ് നായ്ക്കൾ തീവണ്ടികളിലെ ഡോഗ് ബോക്സിലാണ് യാത്ര ചെയ്തത്.

തിരുവനന്തപുരത്തേക്ക് പോകാൻ ശനിയാഴ്ച വൈകുന്നേരമാണ് ഷാലിമ നായ്ക്കളുമായി കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയത്. എന്നാൽ, നായ്ക്കളെ കൊണ്ടുപോകാനാകാത്തതിനാൽ മൂവരും സ്റ്റേഷനിൽ കുടുങ്ങി. വൈകുന്നേരം 6.25-നുള്ള മാവേലിക്ക് പോകാനാണ് ടിക്കറ്റെടുത്തത്. രണ്ടുനായ്ക്കളെ ഒരുമിച്ച് ഒരു വണ്ടിയിൽ കൊണ്ടുപൊകാനാകില്ലെന്നാണ് നിയമം. അതിനാൽ കൂടെയുള്ള സഹായി ഒരു നായയുമായി പിന്നാലെയുള്ള മലബാറിൽ യാത്രചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ഇത് നടന്നില്ല.

ടിക്കറ്റ് ശരിയാകാത്തതിനാൽ രാത്രി മുഴുവൻ ഇവർക്ക് സ്റ്റേഷനിൽ ഇരിക്കേണ്ടിവന്നു. നായ്ക്കൾക്ക് തീവണ്ടിയിൽ യാത്ര അനുവദിക്കുന്നതിൽ നിരവധി അനിശ്ചിത്വങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ വരെ ഇത് തുടർന്നു. പിന്നീട് റിസർവേഷൻ അധികൃതർ മുൻകൈയെടുത്ത് രണ്ടു വണ്ടികളിലായി യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. ജാക്കിനെ 6.05-നു വന്ന പരശുറാമിലും റിക്കിയെ 8.10-നുള്ള ഏറനാടിലും കയറ്റി. അങ്ങനെ പ്രശ്‌നം തീർന്നു.

റെയിൽവേ പാഴ്സൽ ഓഫീസിന്റെ സമയം വൈകുന്നേരം അഞ്ചുവരെ ആണ്. ഇതാണ് പട്ടികളുടെ കാത്തിരിപ്പിന് കാരണമായത്. ഓഫീസ് സമയത്തിന് ശേഷം എത്തിയതിനാലാണ് ബുക്കുചെയ്യാൻ പറ്റാതിരുന്നതെന്നുമാണ് റെയിൽവേ ഉദ്യോഗസ്ഥർ വാദിച്ചത്. എന്നാൽ, വൈകുന്നേരം 4.45-ന് സ്റ്റേഷനിൽ എത്തിയിട്ടും ഡോഗ് ബോക്സ് അനുവദിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നാണ് ഷാലിമയുടെ പരാതി. തീരുമാനം വൈകിയപ്പോൾ മാവേലിയും മലബാറും പോയി. യാത്രയും മുടങ്ങി. ഇതിന് ശേഷമാണ് പകൽ തീവണ്ടിയിൽ നായ്ക്കൾക്ക് യാത്രയ്ക്ക് അവസരമൊരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP