Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളത്തിൽ മുങ്ങിയ കാറുകൾ സ്റ്റാർട് ചെയ്യരുത്; എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് ലഭിക്കില്ല; വെള്ളം എങ്ങനെ എൻജിനിൽ കയറാതെ നോക്കാം; വെള്ളപ്പൊക്കത്തിൽപെട്ട വാഹന ഉടമകൾ ശ്രദ്ധിക്കേണ്ടത്

വെള്ളത്തിൽ മുങ്ങിയ കാറുകൾ സ്റ്റാർട് ചെയ്യരുത്; എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് ലഭിക്കില്ല; വെള്ളം എങ്ങനെ എൻജിനിൽ കയറാതെ നോക്കാം; വെള്ളപ്പൊക്കത്തിൽപെട്ട വാഹന ഉടമകൾ ശ്രദ്ധിക്കേണ്ടത്

വെള്ളത്തിൽ മുങ്ങിയ കാറുകൾ ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്യരുത്. കൂടുതൽ വെള്ളം എൻജിനിലും മറ്റും കയറാൻ ഇടയാക്കും. സ്റ്റാർട്ട് ചെയ്താൽ ഇൻഷുറൻസ് ആനുകൂല്യം കിട്ടില്ല.ഇലക്ട്രിക് സംവിധാനങ്ങൾ വെള്ളമിറങ്ങിയാലും സ്റ്റാർട്ട് ചെയ്യരുത്. ഇൻഷുറൻസ് കമ്പനികളെ അറിയിക്കണം.വർക്ഷോപ്പുകളിലേക്ക് സ്റ്റാർട്ട് ചെയ്യാതെ റിക്കവറി വാഹനങ്ങളിലോ കെട്ടിവലിച്ചോ കൊണ്ടുപോകണം.

ടയർവരെ മുങ്ങിപ്പോയ വാഹനങ്ങളിൽ പുകക്കുഴൽവഴി വെള്ളം അകത്തുകയറാനാണ് സാധ്യത. സൈലൻസറിലെ വെള്ളം കളഞ്ഞ് ഉണക്കിയെടുത്താൽ പ്രശ്‌നം തീരും.എൻജിനിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ കൂടുതൽ പണി വരും. എൻജിൻ ഓയിൽ, ബ്രേക്ക് ഓയിൽ, കൂളന്റ് തുടങ്ങിയവയൊക്കെ മാറ്റേണ്ടിവരും.എൻജിൻ അഴിച്ച് പണിനടത്തേണ്ടിവരും. ഇലക്ട്രിക്കൽ സംവിധാനങ്ങൾ മുഴുവനും സെൻസറുകളും അഴിച്ച് ഉണക്കിയെടുക്കേണ്ടിവരും.സെൻസറുകൾ കേടാവാനുള്ള സാധ്യത കൂടുതലാണ്. ഫിൽട്ടറുകൾ മാറ്റേണ്ടിവരും. വെള്ളം കയറിയ മ്യൂസിക് സിസ്റ്റം നന്നാക്കിയെടുക്കാനുള്ള സാധ്യതയും കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP