Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബിൻ അറിഞ്ഞിട്ടില്ല.. ഉറ്റചങ്ങാതിമാർ മരണത്തിലേക്ക് യാത്രയായത്; അവരെ വിളിച്ച് സംസാരിക്കണമെന്ന് വേദന കടിച്ചമർത്തി പറഞ്ഞപ്പോൾ മറുപടി എന്ത് നൽകണമെന്ന് അറിയാതെ ബന്ധുക്കൾ

അബിൻ അറിഞ്ഞിട്ടില്ല.. ഉറ്റചങ്ങാതിമാർ മരണത്തിലേക്ക് യാത്രയായത്; അവരെ വിളിച്ച് സംസാരിക്കണമെന്ന് വേദന കടിച്ചമർത്തി പറഞ്ഞപ്പോൾ മറുപടി എന്ത് നൽകണമെന്ന് അറിയാതെ ബന്ധുക്കൾ

ന്യൂഡൽഹി: 'അവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോ? അവരെ വിളിക്കണം, എനിക്കൊന്ന് സംസാരിക്കണം' - വേദന കൊണ്ട് പുളയുമ്പോഴും ഡോ. അബിൻ സൂരി ആദ്യം തിരക്കിയത് തന്റെ ഉറ്റചങ്ങാതിമാരെ കുറിച്ചായിരുന്നു. നേപ്പാളിലെ ദുരന്തത്തിൽ ചങ്ങാതിമാർ തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായെന്ന് പറയാൻ ചുറ്റും നിന്ന ബന്ധുക്കൾക്കും സഹോദരങ്ങൾക്കുമായില്ല... ഡോ. ദീപക് തോമസും ഡോ. ഇർഷാദം മരിച്ച വിവരം അബിൻ ഇനിയും അറിഞ്ഞിട്ടില്ല.

ബുധനാഴ്ച പുലർച്ചെ എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ കാഠ്മണ്ഡുവിൽനിന്ന് ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴായിരുന്നു അബിൻസൂരി ഉറ്റവരെ അടുത്തുകണ്ടപ്പോഴും ചങ്ങാതിമാരെക്കുറിച്ചറിയാനുള്ള ആധി പങ്കുവച്ചത്. നേപ്പാളിൽ നിന്നും എയർഫോഴ്‌സിന്റെ വിമാനത്തിൽ കയറും വരെ ദീപക്കും ഇർഷാദും ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വിവരമാണ് അബിന് ലഭിച്ചിരുന്നത്. സുഹൃത്തുക്കളെ അബിൻ തിരക്കിയതോടെ ഡോ. ഇർഷാദും ദീപക്കും കാഠ്മണ്ഡുവിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അബോധാവസ്ഥയിലായതിനാൽ ഫോണിൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അനുജനെ വിശ്വസിപ്പിച്ചതായി എയിംസ് ആശുപത്രിയിലുള്ള സഹോദരൻ ഡോ. അജുൻസൂരി പറഞ്ഞു.

അടുത്ത സുഹൃത്ബന്ധമായിരുന്നു ഈ മൂവർസംഘത്തിന്റേത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനത്തിനിടയിൽ ഇർഷാദിന്റെയും ദീപക്കിന്റെയും അബിൻസൂരിയുടെയും സഹപാഠികളായ എയിംസിലെ ഡോക്ടർമാരും ആശുപത്രിയിൽ അബിന്റെ ആരോഗ്യ പരിപാലനത്തിനുണ്ട്. ബുധനാഴ്ച പുലർച്ചെ 6.54ന് ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തുമ്പോൾ ബന്ധുക്കൾക്കൊപ്പം സഹപാഠികളുമുണ്ടായിരുന്നു. ശനിയാഴ്ച ഭൂകമ്പമുണ്ടാകുമ്പോൾ നേപ്പാൾ ടാമേൽ സ്ട്രീറ്റിലുള്ള ബജറ്റ്മൾട്ടിപ്ലക്‌സ് ഹോട്ടലിലായിരുന്നു ഡോ. അബിൻസൂരിയും സുഹൃത്തുക്കളും.

ആറുനിലയുള്ള ഹോട്ടൽ തകർന്ന് വീഴുമ്പോൾ താൻ മുറിക്കകത്തും സുഹൃത്തുക്കൾ പുറത്തെ വരാന്തയിലുമായിരുന്നുവെന്ന് അബിൻ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. അബിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആന്തരാവയവങ്ങൾക്ക് കുഴപ്പമില്ലെന്നും എയിംസിലെ ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. അമ്മ അനിത കുമാരിയും സഹോദരി അഞ്ജന സൂരിയും പിതൃസഹോദരൻ ബാലകൃഷ്ണനും അബിനിനൊപ്പം ആശുപത്രിയിലുണ്ട്. ഡോ. അബിൻസൂരിയുടെ ചികിത്സാ ചെലവ് കേരള സർക്കാറാണ് വഹിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP